96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു, മികച്ച സഹനടിയെ തെരഞ്ഞെടുത്തു

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു.23 വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരങ്ങൾ.ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സഹനടിയെ തെരഞ്ഞെടുത്തു. ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡേവൈൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. മികച്ച സഹനടന്‍ ആയി റോബര്‍ട്ട് ഡൌണി ജൂനിയര്‍ തെരഞ്ഞെടുത്തു. ഓപന്‍ഹെയ്‌മർ ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്

ALSO READ: ‘സുവിശേഷ ചാനലുകള്‍ പ്രതിരോധിക്കാന്‍ ഹിന്ദു ചാനലുകള്‍ വേണം’, ജയമോഹൻ്റെ സംഘിത്തല ഏത് രൂപത്തിൽ കണ്ടാലും തിരിച്ചറിയാൻ ഈ പരാമർശം മാത്രം മതി

മികച്ച വസത്രാലങ്കാരം,മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച മേക്കപ്പ് എന്നീ മൂന്ന് അവാര്‍ഡുകള്‍ പുവർ തിങ്സ് നേടി. തിരക്കഥാ ഒറിജിനൽ വിഭാഗത്തിൽ അനാട്ടമി ഓഫ് എ ഫോളിനും അവലംബിത തിരക്കഥാ വിഭാഗത്തിൽ അമേരിക്കൻ ഫിക്ഷനും ആണ് പുരസ്‍കാരം നേടി. മികച്ച എഡിറ്റര്‍ അവാര്‍ഡ് ജെന്നിഫര്‍‍ ലെം നേടി. മികച്ച അനിമേഷൻ ചിത്രമായി ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അനിമേഷൻ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ വാര്‍ ഈസ് ഓവര്‍, ഇന്‍സ്പയേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോക്കോ എന്നിവയും അംഗീകാരം നേടി . മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം ആയി 20 ഡേയ്സ് ഇന്‍ മാര്യുപോള്‍ തെരഞ്ഞെടുത്തു.ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സ് അവാർഡ് ഗോഡ്സില്ല മൈനസ് വണ്‍ തെരഞ്ഞെടുത്തു.

അതേസമയം ഓപന്‍ഹെയ്മറും ബാർബിയും ഇത്തവണ ഓസ്കാർ വേദിയിൽ മത്സരിക്കുന്നുണ്ട്.എല്ലാവരുടെയും പ്രതീക്ഷ 7 ബാഫ്റ്റയും 5 ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടിയ ഓപൻഹെയ്മറിൽ തന്നെയാണ്.നടിമാരുടെ വിഭാഗത്തിൽ പുവർ തിംഗ്സ് നായിക എമ്മ സ്റ്റോണും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മിലാണ് മത്സരം. മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രതീക്ഷ. ഇന്ത്യൻ ചിത്രം ‘റ്റു കിൽ എ ടൈഗറും മത്സരിക്കുന്നുണ്ട്.

ALSO READ:18ാം വയസ് മുതൽ പോൺ താരം; സോഫിയ ലിയോൺ താമസ സ്ഥലത്ത് മരിച്ച നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News