ജന്മദിനത്തിൽ കിംഗ് ഖാന് ആശംസകളുമായി ഓസ്‌കർ അക്കാദമിയും

srk birthday

ബോളിവുഡ് താരം ഷാരൂഖ് ഖാൻ 59-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ സോഷ്യൽ മീഡിയ ആശംസകൾ കൊണ്ട് നിറയുകയാണ്. കരീന കപൂർ, കരൺ ജോഹർ, ഫറാ ഖാൻ എന്നിവരുൾപ്പെടെ സിനിമാ മേഖലയിൽ നിന്നുള്ള ജനപ്രിയ പേരുകളെല്ലാം നടന് ജന്മദിനാശംസകൾ നേർന്നപ്പോൾ ലോക സിനിമയിൽ നിന്നും അപ്രതീക്ഷിതമായെത്തിയ ഒരു ജന്മദിനാശംസ വൈറലാണിപ്പോൾ.

ബോളിവുഡിലെ പ്രിയ താരത്തിന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്താണ് ഓസ്‌കർ അക്കാദമി ജന്മദിനത്തിൽ ആദരമർപ്പിച്ചത്. താരത്തിന്‍റെ സിനിമയായ കഭി ഖുശി കഭി ഗം എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്‍റെ ശ്രദ്ധേയമായ രംഗങ്ങളിലൊന്നാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ALSO READ; കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ഹൃത്വിക്, ആശംസകളുമായി മുന്‍ഭാര്യ

അതെ സമയം ഇക്കുറി പതിവിന് വിപരീതമായി ആരാധകരെ കാണാൻ താരം മന്നത്തിന്‍റെ ബാൽക്കണിയിൽ എത്തിയില്ല. പകരം ഫാൻസ് ക്ലബ്ബുകൾ ബാന്ദ്രയിൽ സംഘടിപ്പിച്ച പ്രത്യേക ജന്മദിന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ഇത് മന്നത്തിന് മുൻപിൽ തടിച്ചു കൂടിയ ആയിരക്കണക്കിന് ആരാധകരെയാണ് നിരാശരാക്കിയത്.

എല്ലാ വർഷവും തന്‍റെ ജന്മദിനത്തിൽ, ഷാരൂഖ് ഖാൻ ഒരു ആചാരം പോലെ വീടിനോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ ബാൽക്കണിയിലെത്തി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുമായിരുന്നു. ഈദ്, ജന്മദിനം തുടങ്ങിയ വിശേഷാവസരങ്ങളെ താരം ഈ ബാൽക്കണിയിലെത്തിയാണ് ആരാധകരോടൊപ്പം ആഘോഷമാക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News