ലിസി ചേച്ചി ഒരു ദിവസം എന്നെ വിളിച്ചു, താളവട്ടം കണ്ടിട്ട് ഭ്രാന്ത് എടുത്ത് താളം തെറ്റി നടന്നിരുന്ന ആളായിരുന്നു ഞാൻ, അവരെന്റെ ഫിക്സേഷൻ

മലയാളികളുടെ പ്രിയനടിയാണ് ലിസി. എവർഗ്രീൻ സിനിമകൾ കൊണ്ട് ഒരുകാലത്തെ യുവ തലമുറയുടെയെല്ലാം ഇഷ്ടം ലിസി പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ലിസിയെ താൻ ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് റസൂൽ പൂക്കുട്ടി. തന്റെ പുതിയ ചിത്രമായ ഒറ്റ ഷൂട്ട് ചെയ്യുമ്പോൾ ലിസി ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ലിസി തന്റെ ഫിക്സേഷനാണെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റസൂൽ പൂക്കുട്ടി പറഞ്ഞു.

ALSO READ: മാധ്യമപ്രവർത്തകയുടെ ദേഹത്ത് കൈവെച്ച് സുരേഷ് ഗോപി, അശ്ലീലച്ചുവയുള്ള സംഭാഷണവും, കൈ തട്ടി മാറ്റി യുവതി

റസൂൽ പൂക്കുട്ടി പറഞ്ഞത്

ലിസി ചേച്ചി ഒരു ദിവസം എന്നെ വിളിച്ചു. എന്റെ പേര് ലിസി എന്നാണ് ഇന്നയാളുടെ എക്സ് വൈഫ് ആണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു എനിക്കറിയാം. നിങ്ങളുടെ താളവട്ടം കണ്ടിട്ട് ഭ്രാന്ത് എടുത്ത് നടന്നിട്ടുണ്ട്. അന്ന് ഗിത്താർ പിടിച്ച് കൊണ്ടുള്ള ഷോട്ട് കണ്ടിട്ട് താളം തെറ്റി നടന്നിട്ടുണ്ട്. എന്റെ ഫിക്സേഷൻ ആണ്. നമ്മുടെ കോളേജ് ടൈമിലുള്ള ഫിക്സേഷൻ ആണ്. എന്താണ് വേണ്ടത് എന്ന് വെച്ചാൽ പറയൂ എന്ന് പറഞ്ഞു.

അയ്യോ അങ്ങനെയൊന്നുമല്ല, എനിക്കൊരു സഹായത്തിന് വേണ്ടി വിളിച്ചതാണ്’ എന്ന് പറഞ്ഞു. പുള്ളിക്ക് മാജിക് ലാൻഡ് എന്ന് പറയുന്ന ഒരു സ്റ്റുഡിയോ ഉണ്ട്. അത് ഒരു സ്ക്രീനിങ് റൂം ആയിരുന്നു. അവിടെയൊരു മിക്സിങ് റൂമും ഡബ്ബിങ് റൂമും ചെയ്യണം. അതിന് എന്റെ ഒരു ഹെൽപ്പ് വേണം, എന്റെ അഡ്വൈസ് വേണം. അങ്ങനെ അവർ ബോംബെയിൽ വന്നു. അങ്ങനെയാണ് ഞങ്ങൾ ആദ്യമായിട്ട് കാണുന്നത്. അവിടുന്ന് തുടങ്ങിയ ബന്ധമാണ്. അവിടെ ഞാൻ ഒരു ഡബ്ബിങ് റൂം സെറ്റ് അപ്പ് ചെയ്തു ഒരു മിക്സിങ് റൂമും ചെയ്തു. അവിടുന്ന് തുടങ്ങിയ ഒരു പേഴ്സണൽ റിലേഷൻഷിപ്പാണ്.

ALSO READ: അവൻ നല്ല മിമിക്രിക്കാരൻ, പക്ഷെ എന്നെ മോശമായി അനുകരിച്ചാണ് പ്രസിദ്ധി നേടിയതെന്ന് അശോകൻ

ഒറ്റ സിനിമ നമ്മൾ ഷൂട്ട് ചെയ്യുമ്പോൾ ചെന്നൈയിൽ വെച്ച് എന്തെല്ലാം ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. പെർമിഷന്റെ കാര്യത്തിലും അതുപോലെ മറ്റ് ആളുകൾ വന്ന് ശല്യം ചെയ്യുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പോലീസ് വന്നു, പൊളിറ്റിക്കൽ പാർട്ടി ശല്യം ചെയ്യുന്ന കാര്യം വന്നാൽ ലിസി ചേച്ചിയുടെ അടുത്തേക്കാണ് ഓടുന്നത്. അവരത് സോർട് ചെയ്ത് തരും. എന്റെ ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്താണ് ലിസി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News