ഈസ്റ്റ് ബംഗാൾ എഫ്സിയുടെ പുതിയ ഹെഡ് കോച്ചായി ഓസ്‌കാർ ബ്രൂസോൺ നിയമിതനായി. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പരിശീലനത്തിന്റെ കീഴിലാകും ക്ലബ്ബ് മൈതാനത്തേയ്ക്ക് ഇറങ്ങുക. കാർലെസ് ക്വഡ്രാറ്റ് രാജിവെച്ചുപോയ ഒഴിവിലേക്കാണ് ബ്രൂസന്റെ വരവ്.
ALSO READ; ‘ഞാൻ നിരപരാധി, എനിക്ക് ഒന്നും അറിയില്ല’: കോടതിയിൽ വിചിത്ര വാദവുമായി കൊൽക്കത്ത ബലാത്സംഗക്കേസിലെ പ്രതി
ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരികെ എത്തുന്നത്. മുൻപ് മുംബൈ സിറ്റിയുടെ അസിസ്റ്റൻ്റ് മാനേജരായിരുന്നു അദ്ദേഹം. 2024 ജൂലൈ വരെ ബംഗ്ലാദേശിൻ്റെ ടോപ്-ഫ്ലൈറ്റ് ടീമായ ബശുന്ധര കിംഗ്സിന്റെ പരിശീലകനായും അദ്ദേഹം ജോലി ചെയ്തു. അദ്ദേഹത്തിന്റെ പരിശീലന മികവിൽ ക്ലബ്ബ് അഞ്ച് ബംഗ്ലാദേശ് പ്രീമിയർ ലീഗ് കിരീടങ്ങളും മൂന്ന് ഇൻഡിപെൻഡൻസ് കപ്പുകളും മൂന്ന് ഫെഡറേഷൻ കപ്പുകളും നേടിയിരുന്നു.
ALSO READ; ആ ഭാഗ്യശാലി ആര്? തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും ഈസ്റ്റ് ബംഗാൾ മാനേജ്‌മെൻ്റ് നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കാനും താൻ തീരുമാനിച്ചുവെന്ന് 47 കാരനായ ബ്രൂസോൺ പ്രതികരിച്ചു.
ലീഗിലെ ഈസ്റ്റ് ബംഗാളിന്റെ നിലവിലെ അവസ്ഥ വളരെ ദയനീയമാണ്. കളിച്ച നാലിൽ മൂന്ന് മത്സരങ്ങളിലും കനത്ത തോൽവിയാണ് ക്ലബ്ബിന് നേരിടേണ്ടി വന്നത്. എന്നാൽ ബ്രൂസോന്റെ വരവോടു കൂടി ഇതിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് ഈസ്റ്റ് ബംഗാൾ കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here