‘നിങ്ങളുടെ സംഗീതം കേട്ടാണ് ഞങ്ങൾ വളർന്നത്’; ഓസ്കാർ ജേതാവിനെ ആദരിക്കാൻ ജയചന്ദ്രൻ; ഭാവഗായകനെ തിരിച്ച് ആദരിച്ച് കീരവാണി

പരസ്‌പരം പൊന്നാടയണിയിച്ച് സ്‌നേഹപ്രകടനവുമായി സംഗീതലോകത്തെ പ്രതിഭകൾ. ഓസ്കാർ അവാർഡ് ജേതാവ് കീരവാണിയും ഭാവ ഗായകൻ പി ജയചന്ദ്രനുമാണ് അപ്രതീക്ഷിത കൂടിക്കാഴ്ചയിൽ പരസ്‌പരം പൊന്നാടയണിയിച്ച് ഓർമകൾ പുതുക്കിയത്. നിർമാതാവ് കെ ടി കുഞ്ഞുമോനും ഗാനരചയിതാവ് വൈരമുത്തുവും കൊച്ചി ബോൾഗാട്ടി പാലസ് റിസോർട്ടിൽ നടന്ന അപ്രതീക്ഷിത സംഭവങ്ങൾക്ക് സാക്ഷിയായി ഉണ്ടായിരുന്നു.

ALSO READ: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം

കെ ടി കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ‘ ജെന്റില്‍മാന്‍2’ എന്ന പുതിയ ബ്രഹ്മാണ്ഡ സിനിമയിലെ ഗാനങ്ങള്‍ കമ്പോസ് ചെയ്യാന്‍ ബോൾഗാട്ടി പാലസ് റിസോർട്ടിൽ എത്തിയതായിരുന്നു കീരവാണിയും വൈരമുത്തുവും നിര്‍മ്മാതാവും. കീരവാണിയെ ആദരിക്കാന്‍ ജൂലായ് 19ന് ഒരു ബ്രഹ്മാണ്ഡ സ്വീകരണ പരിപാടിക്ക് കുഞ്ഞുമോന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് അത് നടത്താൻ കഴിഞ്ഞില്ല. തുടർന്ന് മലയാളികളുടെ വകയായി ഒരു മഹത് വ്യക്തിയെ കൊണ്ട് കീരവാണിക്ക് സ്‌നേഹാദരം നല്‍കണം എന്ന കുഞ്ഞുമോന്റെ ആഗ്രഹം ചെന്നെത്തിയത് ഭാവ ഗായകന്‍ പി ജയചന്ദ്രനിലായിരുന്നു.

ALSO READ: വിവാഹവേദികളിൽ പാട്ടുകൾ ആകാം ;പകർപ്പവകാശ തടസ്സമില്ല

ബോള്‍ഗാട്ടിയില്‍ വെച്ച് വൈരമുത്തുവും കുഞ്ഞുമോനും ചേര്‍ന്ന് ജയചന്ദ്രനെ സ്വീകരിക്കുകയും പഴയ സിനിമാ പാട്ടുകളുടെ ഓർമ്മകൾ പുതുക്കുകയും ചെയ്തു. കീരവാണിയെ ആദരിക്കുന്നതിനായി ജയചന്ദ്രൻ പൊന്നാട അണിയിക്കാനൊരുങ്ങിയപ്പോൾ കീരവാണി സ്‌നേഹപൂര്‍വം ഈ നീക്കത്തെ തടഞ്ഞു. ‘ അയ്യോ സാര്‍ നീങ്ക എവ്വളോ പെരിയ ലെജണ്ട്. ഉങ്ക സംഗീതം കേട്ട് താന്‍ നാങ്ക എല്ലാം വളര്‍ന്തോം… നീങ്ക ഗുരു…നാങ്ക താന്‍ ഉങ്കളെ ആദരിക്കണം’ എന്ന് പറഞ്ഞു കൊണ്ട് കീരവാണി ജയചന്ദ്രനില്‍ നിന്നും പൊന്നാട വാങ്ങി ജയചന്ദ്രനെ ആദരിച്ചു. അതിനു ശേഷം ജയചന്ദ്രന്‍ മറ്റൊരു പൊന്നാട കീരാവാണിക്ക് അണിയിച്ച് ആദരിച്ചു.കെ.ടി.കുഞ്ഞുമോന്‍, വൈരമുത്ത്, ‘ജെന്റില്‍മാന്‍2 ‘ വിന്റെ സംവിധായന്‍ എ.ഗോകുല്‍ കൃഷ്ണ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പൊന്നാടയണിയിക്കൽ ചടങ്ങ്.

ALSO READ: മൈക്ക് സെറ്റ് ഉപകരണങ്ങള്‍ കൈമാറി; മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സന്തോഷമെന്ന് ഉടമ കൈരളി ന്യൂസിനോട്

ഓസ്കാർ അവാർഡ് നേടിയ ശേഷം കീരവാണി സംഗീതം നൽകുന്ന ആദ്യ തമിഴ് സിനിമയാണ് ‘ജെൻ്റിൽമാൻ 2’. ആറു ഗാനങ്ങളുള്ള ‘ജെന്റില്‍മാന്‍2 ‘നു വേണ്ടി വൈരമുത്തു എഴുതിയ മൂന്ന് ഗാനങ്ങളാണ് ആദ്യഘട്ടമായി കീരവാണി ബോള്‍ഗാട്ടി ദീപില്‍ വെച്ച് ഈണം നല്‍കി ചിട്ടപ്പെടുത്തിയത്.
ശത കോടികള്‍ മുടക്കി ‘ജെന്റില്‍മാന്‍2 ‘ ബ്രഹ്മാണ്ഡമായി തന്നെ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് കുഞ്ഞുമോൻ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News