ഓസ്കാർ അവാർഡുകൾ നാളെ പ്രഖ്യാപിക്കും; ഇന്ത്യൻ സാന്നിധ്യമായി ‘റ്റു കിൽ എ ടൈഗർ’

ഓസ്കാർ അവാർഡുകൾ നാളെ പ്രഖ്യാപിക്കും. 96-ാമത് അക്കാദമി അവാർഡുകളാണ് നാളെ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുക. സിനിമാലോകത്തെ പരമോന്നത പുരസ്കാരമാണ് ഓസ്കാർ അക്കാദമി അവാർഡുകൾ. ചലച്ചിത്ര വ്യവസായത്തിൻ്റെ കലാപരവും സാങ്കേതികവുമായ മികവിനുള്ള അവാർഡുകളാണ് ഓസ്കാർ പുരസ്കാരങ്ങൾ. ചടങ്ങുകൾ തുടങ്ങുന്നത് ഇന്ത്യൻ സമയം രാവിലെ ഏഴ് മണിയോടെയാണ്. ഇക്കുറി ഏറ്റുമുട്ടുന്നത് ഓപൻഹെയ്മറും ബാർബിയും അടക്കം തീയേറ്ററുകളിൽ കയ്യടി നേടിയ ചിത്രങ്ങളാണ്.

ALSO READ: ‘പിള്ളേര് പൊളിയല്ലേ’, തമിഴ്‌നാട്ടിൽ ധനുഷിൻ്റെ ക്യാപ്റ്റൻ മില്ലറെയും തോൽപിച്ച് മഞ്ഞുമ്മൽ ബോയ്‌സ്, ഇനി മുന്നിൽ ശിവകാർത്തികേയൻ മാത്രം

എല്ലാവരുടെയും പ്രതീക്ഷ  7 ബാഫ്റ്റയും 5 ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടിയ ഓപൻഹെയ്മറിൽ തന്നെയാണ്. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രമാണ് ഓപൻഹെയ്മർ.

മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്ന് സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നു. നടിമാരുടെ വിഭാഗത്തിൽ പുവർ തിംഗ്സ് നായിക എമ്മ സ്റ്റോണും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മിലാണ് മത്സരം.

ALSO READ: ‘സംഘികളുടെ സ്വതസിദ്ധമായ വിദ്വേഷ-വെറുപ്പുകളുടെ പ്രചരണമാണ് ജയമോഹൻ നടത്തുന്നത്’; ജയമോഹന് ശ്രീജിത്ത് ദിവാകരന്റെ മറുപടി

‘റ്റു കിൽ എ ടൈഗർ’ ആണ് ഇന്ത്യയുടെ ആകെ ഒരു സാന്നിധ്യം. ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലാണ് ‘റ്റു കിൽ എ ടൈഗർ’ മാറ്റുരയ്ക്കുന്നത്. നിഷ പഹൂജ ഒരുക്കിയ കനേഡിയൻ ഡോക്യുമെന്ററി തുറന്നുകാട്ടുന്നത് ജാർഖണ്ഡിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടമാണ്.

23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഹോളിവുഡിലെ ഡോൾബി തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവതാരകന്റെ റോളിൽ ഇപ്രാവശ്യവും ജിമ്മി കെമ്മൽ തന്നെയാണ്. പുരസ്കാരരാവിനായി ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്. ലോകമെമ്പാടുമുള്ള ഏറ്റവും പഴക്കമുള്ള വിനോദ അവാർഡ് ചടങ്ങ് കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News