ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമം നടത്തിയില്ല; കോണ്‍ഗ്രസിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് സഖ്യകക്ഷികള്‍

കോണ്‍ഗ്രസിനെതിരെ ഇന്ത്യാ മുന്നണിയില്‍ കടുത്ത അതൃപ്തി അറിയിച്ച് സഖ്യകക്ഷികള്‍. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയില്ല. ബിജെപിയെ സഹായിക്കാനായി ആം ആദ്മി പാര്‍ട്ടിക്കെതിരെ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും സഖ്യകക്ഷികളില്‍ അതൃപ്തിക്ക് കാരണമായി.

നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ദില്ലിയിലുള്‍പ്പെടെ സംഖ്യനീക്കം പൊളിക്കുന്ന തീരുമാനങ്ങളാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പ്രതിരോധം തീര്‍ത്ത ഇന്ത്യാമുന്നണിയിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസ് രാജ്യ തലസ്ഥാനത്ത് ആം ആം ആദ്മി പാര്‍ട്ടിക്കെതിരെ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ബിജെപിയെ സഹായിക്കാനാണെന്ന ആരോപണമാണ് സഖ്യസക്ഷികള്‍ ഉയര്‍ത്തുന്നത്.

ന്യൂഡല്‍ഹി സീറ്റില്‍ കെജരിവാളിനെതിരെ മുന്‍മുഖ്യമന്ത്രി ഷീലാ ദിക്ഷിത്തിന്റെ മകന്‍ സന്ദീപ് ദീക്ഷിത്തിനെയും കല്‍ക്കാജി സീറ്റില്‍ അതിഷിക്കെതിരെ അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്കാ ലാംബയെയും കളത്തിലിറക്കിയത് ആം ആദ്മി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാമെന്ന് ഇന്ത്യാ മുന്നണി കുറ്റപ്പെടുത്തി,കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ കെജരിവാളിനെതിരെ പരാമര്‍ശവും കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി. മാത്രമല്ല സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ സംഖ്യകക്ഷികള്‍ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു.

also read: ദില്ലി തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തം; പരസ്പരം കടന്നാക്രമിച്ച് ബിജെപിയും ആപ്പും

അതേസമയം ആം ആദ്മിക്കെതിരെ രാഹുല്‍ ഗാന്ധിയെയടക്കം ദില്ലിയില്‍ പ്രചാരണത്തിനിറക്കുകയാണ് കോണ്‍ഗ്രസ്.സഖ്യകക്ഷികളിലെ ഐക്യം നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന് കനത്ത വീഴ്ചായുണ്ടായെന്നും കോണ്‍ഗ്രസുമായി യോജിച്ചു പോകാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യാ മുന്നണിയിലെ പല കക്ഷികളും. മഹാരാഷ്ട്രയിലെ തദ്ദേശ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംഖ്യം വിട്ട് തനിച്ചു മത്സരിക്കുമെന്ന് ശിവസേന ഉദ്ദവ് വിഭാഗം പ്രഖ്യാപിച്ചു. നേരത്തൈ യു പി നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയും തനിച്ചു മത്സരിച്ചു. ദില്ലിക്ക് പുറമെ ഇനി നടക്കാനിരിക്കുന്ന ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിലും സംഖ്യകക്ഷികളിലെ വിയോജിപ്പ് കോണ്‍ഗ്രസിന് തലവേദനയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration