മലപ്പുറം പൊന്നാനി കോടതിയില്‍ വീണ്ടും മോഷണം

മലപ്പുറം പൊന്നാനി കോടതിയില്‍ വീണ്ടും മോഷണം. കഴിഞ്ഞ ദിവസം കോടതിയില്‍ മുവ്വായിരത്തി അഞ്ഞൂറ് രൂപയാണ് മോഷണം പോയത്. തുടര്‍ച്ചയായുണ്ടാകുന്ന മോഷണത്തില്‍ അമ്പരന്നിരിക്കുകയാണ് ജീവനക്കാരും നാട്ടുകാരും.

Also Read: കരുവന്നൂര്‍ കേസില്‍ ഇ ഡി കള്ളക്കഥ മെനയുന്നുവെന്ന് പി ആര്‍ അരവിന്ദാക്ഷന്‍

പൊന്നാനി അതിവേഗ പോക്സോ കോടതിയില്‍ മോഷണം തുടര്‍ക്കഥയാകുകയാണ്. അടുത്തടുത്ത ദിവസങ്ങളില്‍ കോടതിയിലുണ്ടാകുന്ന മോഷണം നാട്ടുകാരെയും അമ്പരപ്പിച്ചു. കഴിഞ്ഞ ദിവസം അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെയും കോടതി ജീവനക്കാരന്റെയും പണമാണ് മോഷ്ടിക്കപ്പെട്ടത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുഗുണയുടെ പഴ്സില്‍നിന്ന് 3,500 രൂപ മോഷണം പോയി. കഴിഞ്ഞയാഴ്ചയും ഇതേ കോടതിയില്‍ മോഷണം നടന്നിരുന്നു. അന്ന് കോടതിയിലെ ബെഞ്ച് ക്ലാര്‍ക്കിന്റെ എ.ടി.എം. കാര്‍ഡും പണവും ഉള്‍പ്പെടെയുള്ള പഴ്സാണ് മോഷണം പോയത്.

Also Read: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

അടുത്തിടെ മഞ്ചേരി ജില്ലാ കോടതി കെട്ടിടത്തിലും മോഷണം നടന്നിരുന്നു. മഞ്ചേരിയില്‍ പൊലീസിന്റെയും പ്രോസിക്യൂട്ടറുടെയും പണമാണ് നഷ്ടമായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News