വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം, പതിവ് ട്രെയിനുകളുടെ സമയക്രമം താളം തെറ്റി

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തില്‍ താളം തെറ്റി പതിവ് ട്രെയിനുകളുടെ സമയക്രമം. രാവിലെ 5.10ന്  തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് തിരിച്ച വന്ദേഭാരതിനു വേണ്ടി സാധരണക്കാര്‍ ആശ്രയിക്കുന്ന ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളാണ് വൈകിയത്. ജനശതാബ്ദി 20 മിനിറ്റോളം വൈകി. മറ്റ് ട്രെയിനുകളും അരമണിക്കൂറോളം വൈകിയാണ് ഓടിയത്.

വന്ദേഭാരതിന്റെ സമയം തെറ്റാതിരിക്കാനാണ് പല പ്രതിദിന സര്‍വീസുകളും വൈകിപ്പിച്ചത്. രാവിലെ 5 മണിക്ക് പുറപ്പെട്ട വേണാടിന്റെയും വന്ദേഭാരതിന് ശേഷം പുറപ്പെട്ട ജനശതാബ്ദിയുടേയും സമയക്രമത്തെ പലയിടങ്ങളിലായി ട്രയല്‍ റണ്‍ ബാധിച്ചു. 20 മിനിറ്റ് വരെ വേണാട് വൈകിയോടിക്കേണ്ടി വന്നു. വേണാട് തൃശൂര്‍ എത്തേണ്ടത് 11.35നായിരുന്നു. എത്തിയത് 12.05നും.അതായത് അരമണിക്കൂര്‍ വൈകി.

വന്ദേഭാരതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ജനശതാബ്ദിയുടെ സമയത്തേയും ബാധിച്ചു. 10.33ന് തൃശൂര്‍ എത്തേണ്ട ജനശതാബ്ദി എത്തിയത് 10.50ന് ആയിരുന്നു. വന്ദേഭാരത് കോട്ടയത്ത് എത്തിയത് 7.25ന്. വന്ദേഭാരതിന്റെ വരവ് പാലരുവി എക്‌സപ്രസിന്റെ വേഗം കുറച്ചു. തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സപ്രസ് കോട്ടയത്ത് എത്തേണ്ടത് 7.05നായിരുന്നു. എന്നാല്‍ പാലരുവി എക്‌സ്പ്രസ് എത്തിയത്  വന്ദേഭാരത് സ്റ്റേഷന്‍ വിട്ട ശേഷം 7.35ന്. എറണാകുളം ബംഗലൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് പുറപ്പെടേണ്ടത് 9.05നായിരുന്നു. വന്ദേഭാരതിനായി വഴിയൊരുക്കിയപ്പോള്‍ ട്രെയിന്‍ യാത്രപുറപ്പെട്ടത് 9.25നാണ്.

വേണാട് തൃശൂര്‍ എത്തേണ്ടത് 11.35നായിരുന്നു എന്നാല്‍ എത്തിയത് 12.05നായിരുന്നു. ഇത്രയും ട്രെയിനുകള്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടും വൈകിപ്പിച്ചുമാണ് വന്ദേഭാരത് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയത്. ഇനി ടൈം ടേബിള്‍ അനുസരിച്ച് വന്ദേഭാരത് ഓടി തുടങ്ങുമ്പോള്‍ ഒന്നുകില്‍ വേഗം ഇനിയും കുറയും അതല്ലെങ്കില്‍ മറ്റു ട്രെയിനുകളുടെ സമയക്രമം തെറ്റും. അന്‍പതു മിനിട്ടാണ് വന്തേഭാരതിന്  തിരുവനന്തപുരം-കൊല്ലം യാത്രയ്ക്ക് വേണ്ടിവന്നത്. ഇതേസമയം കൊണ്ട്  കൊല്ലത്ത് ഓടിയെത്തുന്ന നാലോളം ട്രെയിനുകള്‍ നിലവില്‍  സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ എത്താന്‍ വന്ദേഭാരതിന് ഏ‍ഴ് മണിക്കൂറും 10 മിനിറ്റും വേണ്ടിവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News