സിനിമാ പ്രേമികൾക്കൊരു സന്തോഷവാർത്ത; ഈ ആ‍ഴ്ച ഒടിടിയിൽ വരുന്ന ചിത്രങ്ങൾ ഇവയൊക്കെയാണ്

netflix

സിനിമാപ്രേമികൾക്ക് ആഘോഷിക്കാൻ അവസരമൊരുക്കി നാളെ ഹോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികളിലെ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു. തിയറ്ററുകളിൽ സിനിമ കാണാനാകാതെ പോയവർക്കും ഒന്ന് കൂടി ആസ്വദിക്കാൻ ഇരിക്കുന്നവർക്കും നാളെ മുതൽ ഈ സിനിമകൾ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായി തുടങ്ങും.

വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘ഇടിയൻ ചന്തു’, സുരാജ് വെഞ്ഞാറമ്മൂട് – വിനായകൻ ചിത്രം തെക്ക് വടക്ക്, കന്നഡ ചിത്രം ബഗീര, ഹോളിവുഡ് ചിത്രം ഏലിയൻ റോമുലസ് എന്നിവയാണ് ഈ ആഴ്ച സ്ട്രീമിങ് ആരംഭിച്ച സിനിമകൾ.

ALSO READ; നിറഞ്ഞോടി ലക്കി ഭാസ്‍കര്‍; കേരളത്തില്‍ മാത്രം 125 ഓളം സ്‍ക്രീനുകളില്‍

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ഇടിയൻ ചന്തു നവംബർ 24 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. ശ്രീജിത്ത് വിജയൻ സംവിധാനവും രചനയും നിർവഹിച്ച ചിത്രത്തിൽ ലാലു അലക്സ്, ജോണി ആന്‍റണി, ലെന, ഐഎം വിജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഗായത്രി അരുൺ, സോഹൻ സീനുലാൽ, ഫുക്രു തുടങ്ങി വലിയൊരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.

വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രേം ശങ്കർ സംവിധാനം ചെയ്ത ചിത്രമായ ‘തെക്ക് വടക്ക്’ നവംബർ 23 മുതൽ മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സിംപ്ലീ സൗത്തിലൂടെ ചിത്രം ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലും ഒടിടിയിൽ കാണാം.

ALSO READ; നിറഞ്ഞോടി ലക്കി ഭാസ്‍കര്‍; കേരളത്തില്‍ മാത്രം 125 ഓളം സ്‍ക്രീനുകളില്‍

റോറിങ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി ഹോംബാലെ ഫിലിംസ് നിര്‍മിച്ച ബിഗ് ബജറ്റ് ചിത്രം ‘ബഗീര’ നവംബർ 22 മുതൽ നെറ്റ്ഫ്ലിക്സിലൂടെ മിനി സ്ക്രീനുകളിലെത്തിയിരുന്നു. പ്രശാന്ത് നീൽ കഥയെ‍ഴുതിയ ചിത്രത്തിൽ ശ്രീമുരളിയെ കൂടാതെ പ്രധാന വേഷത്തിൽ പ്രകാശ് രാജും, രുക്മിണി വസന്തും ഉൾപ്പെടുന്ന താര നിര അണിനിരക്കുന്നുണ്ട്.

ഹോളിവുഡ് സിനിമാ പ്രേമികൾക്കും സന്തോഷ വാർത്തയുണ്ട്. ഏലിയൻ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രമായ ഏലിയൻ റോമുലസ് നവംബർ 22 മുതൽ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഫെഡെ അൽവാരസ് സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫിസിലും മികച്ച വിജയം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration