കിങ് ഖാന്റെ ‘ഡങ്കി’ ഇനി ഒടിടിയിൽ കാണാം

കിങ് ഖാന്റെ ചിത്രം ഡങ്കി ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്തത്. ഇന്നലെ ആയിരുന്നു ഡങ്കിയുടെ ഒടിടി റിലീസ്.

ഒരു ഫീൽ ​ഗുഡ് വിഭാഗത്തിൽപ്പെടുന്ന ഷാരൂഖ് ചിത്രം ഷാരൂഖിന്റെ ഡങ്കി ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു. തീയേറ്ററിലെ അതേ സ്വീകാര്യത ഒടിടിയിലും ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.

ALSO READ: ജാഫർ ജാക്സൺ എത്തുന്നു മൈക്കിൾ ജാക്സൺ ആയി; ആശയക്കുഴപ്പത്തിൽ ആരാധകർ

400 കോടിയിലധികം രൂപയാണ് ആ​ഗോളതലത്തിൽ ചിത്രം വാരിക്കൂട്ടിയത്. 206 കോടിയിലധികം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്.

അഭിജിത്ത് ജോഷിയും കനികയുമാണ് രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. വിക്കി കൗശൽ, തപ്സി പന്നു, ജ്യോതി സുഭാഷ്, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ, ബൊമൻ ഇറാനി  തുടങ്ങിയവരാണ് ഷാരൂഖിന് പുറമെ ഡങ്കിയിൽ പ്രധാന വേഷത്തിൽ ഉള്ളത്.

ALSO READ: മീഡിയ അക്കാദമി ഫോട്ടോ ജേണലിസം; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

നേരത്തെ തന്നെ വാലെന്റൈൻസ് ദിനത്തിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് ഷാരൂഖ് ഖാൻ അറിയിച്ചിരുന്നു. അത് ‘ഡങ്കി’യുടെ ഒടിടി റിലീസിനെ ഉദ്ദേശിച്ചാണെന്നാണ് സമൂഹം മാധ്യമങ്ങളുടെ അനുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News