കണ്ണൂർ സ്‌ക്വാഡും തീപ്പൊരി ബെന്നിയുമടക്കം സിനിമകളുടെ ചാകര; നവംബർ മാസത്തിലെ ഒടിടി റിലീസുകൾ

നവംബർ മാസത്തിൽ ഒടിടിയിൽ സിനിമകളുടെ റിലീസ് ചാകരയാണ്. ഇതിനു തുടക്കമിട്ടു കൊണ്ടാണ് നവംബർ ഏഴിന് ഹോട്ട്സ്റ്റാറിലൂടെ ഫ്രൈഡേ ഫിലിം ഹൗസിന്റെ കോമഡി എന്റർടെയ്നർ ‘വാലാട്ടി’യും ഒടിടി റിലീസിനെത്തിയത്. മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്, അർജുൻ അശോകൻ നായകനായെത്തുന്ന തീപ്പൊരി ബെന്നി സിദ്ധാർഥിന്റെ തമിഴ് ചിത്രം ചിറ്റ എന്നിവയും ഒടിടിയിലെത്തും. കൂടാതെ ‘അടി’, ‘കുടുക്ക്’ തുടങ്ങി നിരവധി സിനിമകളും നവംബർ മാസത്തിൽ ഒടിടിയിലെത്തും.

ALSO READ:കെഎസ്ആർടിസി ബസ്സിൽ നഗ്നതാപ്രദർശനം: ലീഗ് പ്രവർത്തകനും അറസ്റ്റിൽ

തീപ്പൊരി ബെന്നി: നവംബർ 16

ആമസോൺ പ്രൈമിൽ തീപ്പൊരി ബെന്നി നവംബർ 16നു റിലീസിനെത്തും.അർജുൻ അശോകൻ ടൈറ്റിൽ വേഷത്തിലെത്തുന്ന സിനിമയാണ് തീപ്പൊരി ബെന്നി. ഫെമിന ജോർജാണ് ചിത്രത്തിലെ നായിക. ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് മറ്റ് താരങ്ങൾ.

ചിറ്റ: നവംബർ 17

നവംബർ 17നു ഹോട്ട്സ്റ്റാറിൽ ചിറ്റ റിലീസ് ചെയ്യും. തമിഴ് നടൻ സിദ്ധാർഥ് നായകനാകുന്ന ചിത്രമാണ് ‘ചിറ്റ’ .ഒരു ഇമേഷനൽ ത്രില്ലറാണ്. നിമിഷ സജയൻ ആണ് നായിക.

കണ്ണൂർ സ്ക്വാഡ്: നവംബർ 17
ഹോട്ട്സ്റ്റാറിൽ നവംബർ 17നാണ് കണ്ണൂർ സ്ക്വാഡ് റിലീസിനെത്തുക.
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമാണ്. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, മനോജ് കെ.യു തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണി നിരന്നു.

ഗോസ്റ്റ്: നവംബർ 17
നവംബർ 17നാണ് ഗോസ്റ്റ് റിലീസ് ചെയ്തത്. കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിനെ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘ഗോസ്റ്റ്’ നവംബർ 17 മുതൽ സീ ഫൈവിലൂടെ സ്ട്രീമിങ് ആരംഭിക്കും. കന്നട ഭാഷക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ‘ഗോസ്റ്റ്’ ഒരുങ്ങിയത്.

നവംബർ 10ന് ആഹായിൽ ദ് റോഡ്, ആമസോൺ പ്രൈമിലൂടെ പിപ്പ, സീ 5 ൽ ഹിന്ദിചിത്രം ഗൂമെർ,നെറ്റ്ഫ്ലിക്സിൽ ദ് കില്ലെർ, ഹോട്ട്സ്റ്റാറിൽ വെബ് സീരിയസ് ആയ ലേബെൽ, റോഡ് ടു എ മില്യൻ എന്നിവയും റീലിസ് ആയി.

ALSO READ: ജമ്മു കശ്മീരിലെ ബസ് അപകടത്തിൽ മരണം 39 ആയി, 17 പേർ ചികിത്സയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News