സാധാരണക്കാർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചതോടെ ഇന്ത്യയിൽ ഒടിടിവിപണി മൂല്യത്തിൽ വൻ വളർച്ച. നിലവിലെ കണക്കുകൾ അനുസരിച്ച് 10,500 കോടി രൂപയാണ് ഒടിടി വിപണി മൂല്യം. 2030 ഓടെ വിപണി മൂല്യം 30,000 കോടി രൂപയിൽ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പ്രതിവർഷ വളർച്ച പ്രതീക്ഷ ശരാശരി 20 ശതമാനമാണ് കണക്കാക്കുന്നത്.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഇന്ത്യയിലെ ഒടിടി വരിക്കാരുടെ എണ്ണം 8 കോടിയാണ്. 2025ൽ ഒടിടി വരിക്കാരുടെ എണ്ണം 25 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷകൾ. ആഗോള തലത്തിൽ ഒടിടി പ്ലാറ്റ്ഫോമുകൾക് 300 കോടി വരിക്കാരാണ് ഉള്ളത്. വരിക്കാരുടെ എണ്ണത്തിൽ അമേരിക്കയാണ് ഏറ്റവും മുൻപന്തിയിൽ. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് പ്രാദേശിക ഭാഷകളിലാണ്. നിരവധി ഉപയോക്താക്കളും ഹിന്ദിയും ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകൾക്കാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രാധാന്യം നൽകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here