എക്‌സൈസ് വിമുക്തി മിഷനും സന്നദ്ധ സംഘടനയായ ഡ്രീം പദ്ധതിയും സംയുക്തമായി ”ലഹരിക്കെതിരെ ഓട്ടന്‍തുള്ളല്‍” എന്ന പേരിൽ പരിപാടി തൃശ്ശൂർ ജില്ലയിൽ ആരംഭിച്ചു.ഓട്ടന്‍ തുള്ളല്‍ കലാരൂപത്തിലൂടെ മയക്കുമരുന്ന് ലഹരിക്കെതിരെ സന്ദേശം നൽകുക എന്നതാണ് ഈ ആശയത്തിൻ്റെ ലക്ഷ്യം. സ്‌കൂൾ, കോളേജ് വിദ്യാര്‍ത്ഥികൾക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ 100 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കും.
ജില്ലാതല ഉദ്ഘാടനം തൃശൂര്‍ സെന്റ് തോമസ് കോളേജിലാണ് നടന്നത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സി. സുനുവാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. മാര്‍ട്ടിന്‍ കെ.എ അധ്യക്ഷനായി. മട്ടാഞ്ചേരി അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു.
സെന്റ് തോമസ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഡെയ്‌സണ്‍ പാനങ്ങാടന്‍, വിമുക്തി ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ്, ഡ്രീം പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ ജോയല്‍ കെ. സാജു, കൗണ്‍സിലര്‍ അനീഷ, അസി. എക്‌സൈസ് ഓഫീസര്‍ വി.എസ് അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here