ചായ വാങ്ങാനിറങ്ങി; ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ വീണു, യുവാവിന് ദാരുണാന്ത്യം

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെന്നി ട്രെയിനിന്റെ അടിയില്‍പ്പെട്ട് ഒറ്റപ്പാലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ്(32) മരിച്ചത്. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ALSO READ:കാസറഗോഡ് ബൈക്ക് കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു

ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു മരിച്ച സന്ദീപ്. ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്തുനിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറേവയാണ് അപകടമുണ്ടായത്. ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടേയും മകനാണ്. സഹോദരി: ശ്രുതി. സി. നായര്‍ (എസ്.ബി.ഐ, മുംബൈ).

ALSO READ:അബുദല്‍ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്‌ടോബര്‍ 17ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News