പാറശാലയില്‍ നിന്ന് പൊലീസ് ജീപ്പുമായി യുവാവ് മുങ്ങി; ഒരു കിലോമീറ്റര്‍ അകലെ വച്ച് പോസ്റ്റില്‍ ഇടിപ്പിച്ചു നിര്‍ത്തി

പാറശാലയില്‍ നിന്ന് പൊലീസ് ജീപ്പുമായി യുവാവ് മുങ്ങി. പട്രോളിങ്ങിനിടെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുമായാണ് യുവാവ് മുങ്ങിയത്. പൊലീസുകാര്‍ പിന്തുടരുന്നത് അറിഞ്ഞ് ഒരു കിലോമീറ്റര്‍ അകലെ വച്ച് പോസ്റ്റില്‍ ഇടിപ്പിച്ച് വാഹനം നിര്‍ത്തി. പരശുവയ്ക്കല്‍ സ്വദേശി ഗോകുലിനെ പൊലീസ് പിടികൂടി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാലു പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

Also Read: മയക്കുമരുന്ന് കേസില്‍ തടവ് ശിക്ഷ ലഭിച്ചവര്‍ക്ക് ഇനി പരോളില്ല

പട്രോളിങ്ങിനിടെ വാഹനം നിര്‍ത്തി കുറച്ച് മാറിനിന്ന് വാഹനങ്ങള്‍ പരിശോധിക്കാനായി കാത്തുനില്‍ക്കുന്നതിനിടെ ബൈക്കില്‍ എത്തിയ യുവാവാണ് ജീപ്പുമായി കടന്നുകളഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration