നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കും എന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിനായി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യത്‌നം പദ്ധതി കൊണ്ടുവന്നു. ഇന്ന് രാജ്യത്തിന് മാതൃകയായി നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും,33 പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:‘തൃശൂരിന്റെ ചങ്കാണ് സുനി ചേട്ടൻ’; വി.എസ്.സുനില്‍കുമാറിന് ആശംസകളുമായി മന്ത്രി കെ രാജൻ

പാഠ്യ പദ്ധതിയില്‍ പുരോഗമനപരമായ മാറ്റം വരണം, അധ്യാപകര്‍ക്കും മാറ്റം ഉണ്ടാകണം. അതിനനുസരിച്ച് അധ്യാപകര്‍ കൂടുതല്‍ പഠിക്കണം. നൂതന സാങ്കേതിക വിദ്യകള്‍ സായത്വമാക്കണം. കിഫ്ബി ഫണ്ടിലൂടെയാണ് കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത്. ഡിജിറ്റല്‍ വിദ്യാഭ്യാസം കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ ചരിത്രപ്രധാനമായ പല കാര്യങ്ങളും പഠിക്കേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്. പുസ്തകങ്ങളില്‍ നിന്ന് അവ എല്ലാം ഒഴിവാക്കാനാണ് അവരുടെ തീരുമാനം. പക്ഷേ അതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാന്‍ ആകില്ല. അതുകൊണ്ടാണ് ഒരു നയം സ്വീകരിച്ച് ചരിത്രം കുട്ടികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്ന കാര്യങ്ങള്‍ കുട്ടികള്‍ പഠിക്കണമെന്നാണ് ഇടത് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പാഠ്യപദ്ധതികള്‍ പരിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:ഡിവൈഎഫ്ഐയുടെ സഹായഹസ്തം തുടരുന്നു; മൂന്ന് കുടുംബങ്ങൾ ഇനി ആശ്വാസത്തോടെ തലചായ്ക്കും, ചർച്ചയായി വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News