സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ കായിക താരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഔഷധിയും. താരങ്ങള്‍ക്കും പൊതുജനങ്ങൾക്കും മരുന്നുകൾ കൊണ്ട് തയ്യാറാക്കിയ ദാഹ ശമനിയും സൗജന്യ ചികിത്സയുമാണ് ഔഷധി പവലിയന്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേകമായി തയ്യാറാക്കിയ പാനീയത്തിന് ആവശ്യക്കാരേറെയാണ്.
Also read:കെ.എസ്.എഫ്.ഇ ബമ്പര്‍ സമ്മാന വിതരണം നാളെ; വിജയിക്ക് ലഭിക്കുക ഒരു കോടി രൂപയുടെ ഫ്‌ളാറ്റ്
മത്സരത്തിന്റെ ക്ഷീണത്തെയും പൊള്ളുന്ന വെയിലിനെയും മറികടക്കാനാണ് മരുന്നുകളും തേനും ചേർത്ത ദാഹശമനി ഔഷധി ഒരുക്കിയിട്ടുള്ളത്. തുളസി, പട്ട, കുരുമുളക്, തിപ്പലി, ചുക്ക് എന്നിവ ചേർന്ന ആയുഷ് ക്വാഥ് ആണ് ഔഷധി കൂടി വെള്ളമായി നൽകുന്നത്. നാരങ്ങനീരും തേനും ചേര്‍ത്ത് നൽകുന്ന ദാഹശമനി ഊര്‍ജ്ജം ഉന്മേഷവും പ്രദാനം ചെയ്യുന്നതാണ്. പെട്ടന്നുള്ള ക്ഷീണം, ഡിഹൈഡ്രേഷൻ എന്നിവ ഇല്ലാതാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. രുചികരവും ആരോഗ്യപ്രദവുമായ ഈ പാനീയത്തിന് കായിക താരങ്ങൾ ഉൾപ്പടെ ആവശ്യക്കാരും ഏറെയാണ്.
Also read:റിലീസിന് മുൻപ് റെക്കോർഡുകൾ തകർത്ത് ലിയോ; അഡ്വാൻസ് ബുക്കിങ്ങിലൂടെ ഇതുവരെ സ്വന്തമാക്കിയത് 160 കോടി
കായിക താരങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും ഔഷധിയുടെ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. അതിനായി 2 ഡോക്ടര്‍മാര്‍, നേഴ്സ്, തെറാപ്പിസ്റ്റ് എന്നിവരുടെ സേവനവുമുണ്ട്. നാളെയുടെ പ്രതീക്ഷയായ കായിക താരങ്ങള്‍ക്കുള്ള ഔഷധിയുടെ പ്രതിബദ്ധതയാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് പറഞ്ഞു.
Also read:സംസ്ഥാന സ്‌കൂള്‍ കായികമേള; കുതിപ്പ് തുടര്‍ന്ന് പാലക്കാട്
കായിക മേളയുടെ ആദ്യ ദിനം മുതൽ തന്നെ പ്രവർത്തിക്കുന്ന ഔഷധി പവലിയനിലൂടെ മരുന്നുകളും മറ്റ് മൂല്യ വർധിത ഉത്പന്നങ്ങളും വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ദാഹശമനിയ്ക്കും ചികിത്സയുടെയും സേവനം ഉപയോഗപ്പെടുത്താൻ നിരവധി കായിക താരങ്ങളാണ് ഔഷധി പവലിയനിൽ എത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here