തണുപ്പ് സഹിക്കാന്‍ കഴിഞ്ഞില്ല, താലികെട്ടിനിടെ വരന്‍ ബോധംകെട്ട് വീണു; വിവാഹം വേണ്ടെന്നുവെച്ച് വധു

WEDDING

വിവാഹ ചടങ്ങിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ വരന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കല്യാണം വേണ്ടെന്ന് വച്ച് വധു. ഞായറാഴ്ച രാത്രി ഝാര്‍ഖണ്ഡിലെ ദിയോഗറിലാണ് സംഭവം. ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ നിന്നുള്ള വധു അങ്കിതയാണ് വരന്‍ അര്‍ണവ് കുമാറുമായുള്ള വിവാഹം വേണ്ടെന്നുവെച്ചത്.

പ്രദേശത്ത് എട്ടു ഡിഗ്രി സെല്‍ഷ്യസിലേക്കാണ് താപനില താഴ്ന്നത്. തണുപ്പ് താങ്ങാനുള്ള വരന്റെ കഴിവില്ലായ്മ മറ്റു ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാണെന്ന് ആരോപിച്ചാണ് വധു കല്യാണം വേണ്ടെന്ന് വച്ചത്.

Also Read : കേരള കേന്ദ്ര സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

‘രണ്ട് കുടുംബങ്ങളിലെയും അതിഥികള്‍ ചടങ്ങിനിടെ അത്താഴം കഴിച്ചു. ഈസമയത്ത് വധുവും വരനും തുറന്ന മണ്ഡപത്തിലായിരുന്നു. പുരോഹിതന്‍ വിവാഹ മന്ത്രങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ അര്‍ണവ് വിറയ്ക്കുകയായിരുന്നു. തുടര്‍ന്ന് വരന്റെ ബോധം നഷ്ടപ്പെടുകയുമായിരുന്നു. പിന്നീട്, ഡോക്ടര്‍ വന്ന് ചികിത്സിച്ച ശേഷമാണ് വരന് ബോധം വന്നത്. പക്ഷേ അങ്കിത വിവാഹത്തെ എതിര്‍ത്തു. മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇരുവീട്ടുകാരുടെയും നിര്‍ബന്ധം വകവയ്ക്കാതെ വധു തീരുമാനത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വരനും സംഘവും വധുവില്ലാതെ മടങ്ങുകയും ചെയ്തു’- നാട്ടുകാര്‍ പറയുന്നു.

കല്യാണ പരിപാടികള്‍ അതിശൈത്യത്തിനിടെ തുറന്ന മണ്ഡപത്തില്‍ നടത്തുന്നതിനെതിരെ വരന്‍ പരാതിപ്പെട്ടിരുന്നെങ്കിലും വിവാഹ ചടങ്ങുമായി മുന്നോട്ടുപോകാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. അതിശൈത്യവും പകല്‍ മുഴുവന്‍ നീണ്ടുനിന്ന ഉപവാസവുമാണ് അദ്ദേഹത്തെ അബോധാവസ്ഥയിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News