പ‍ഴകിയ ഭക്ഷണം, എട്ട് ഹോട്ടലുകളില്‍ നിന്ന് പി‍ഴ ഈടാക്കും, നോട്ടീസ് നല്‍കി

എറണാകുളം പിറവം  നഗരസഭാ പരിധിയിൽ ഭക്ഷണശാലകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ എട്ട് സ്ഥാപനങ്ങളിൽ നിന്നു പഴകിയ ഭക്ഷണം കണ്ടെടുത്തു.പഴകിയ എണ്ണ,ബീഫ് കറി,കടലക്കറി,പന്നിയിറച്ചി, അൽഫാം,ഫിഷ് ഫ്രൈ,ഫ്രൈഡ് റൈസ്
പഴംപൊരി,ചിപ്സ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലുമായിരുന്നു നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെ മിന്നല്‍ പരിശോധന. 15 ഓളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധന നടന്നു. കട ഉടമകൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ഇവർക്കെതിരെ പിഴ ഈടാക്കുന്നതുള്‍പ്പടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എംആർ ശ്രീകുമാർ പറഞ്ഞു.

ഭക്ഷണം പാകം ചെയ്ത് ഫ്രീസറില്‍ സൂക്ഷിക്കുക, നിരോധിച്ച പ്ലാസ്റ്റിക്ക് ഉപയോഗിക്കുക,ജലാശയങ്ങളിലേയ്ക്ക് മാലിന്യം ഒഴുക്കുക തുടങ്ങിയ പ്രവൃത്തികളും പരിശോധനയില്‍ കണ്ടെത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനകള്‍ വരുംദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

രാവിലെ മുതൽ ആരംഭിച്ച പരിശോധനയിൽ  പാലച്ചുവട് ജംക്‌ഷനിലെ ശിവനന്ദ ബേക്കറി, വിജയ ബേക്കറി, പിറവം ടൗണിലെ ഹോട്ടലുകളായ ഹണീബി, അഥീന, സിറ്റി ഹോട്ടൽ, ഐശ്വര്യ, ജേക്കേഴ്സ്, കുഞ്ഞൂഞ്ഞ് എന്നിവിടങ്ങളിൽ നിന്നാണു ഭക്ഷണം കണ്ടെടുത്തത്. ഹോട്ടൽ ഉടമകൾക്കു നോട്ടിസ് നൽകിയതായും പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News