പടിയിറങ്ങാന്‍ സമയമായി; വിടവാങ്ങള്‍ പ്രസംഗത്തിനൊരുങ്ങി ജോ ബൈഡന്‍!

അമേരിക്കയില്‍ ജനുവരി 20ന് അധികാരമേല്‍ക്കാന്‍ ഒരുങ്ങുകയാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് അഞ്ച് ദിവസം മുമ്പ് വിടവാങ്ങല്‍ പ്രസംഗം നടത്താനൊരുങ്ങുകയാണ് പടിയിറങ്ങാന്‍ പോകുന്ന പഴയ പ്രസിഡന്റ് ജോ ബൈഡന്‍. ജനുവരി 15ന് യുഎസ് സമയം രാത്രി എട്ടു മണിക്കാണ് ബൈഡന്റെ പ്രസംഗം നടക്കുക.

ALSO READ: ശമ്പളത്തട്ടിപ്പ് ആപ്പിള്‍ പുറത്താക്കിയത് നിരവധി ജീവനക്കാരെ, ഭൂരിപക്ഷം പേരും ഇവരാണ്!

തന്റെ ഭരണകാലയളവിലെ അഭിമാനകരമായ നേട്ടങ്ങള്‍, രാജ്യത്തിന്റെ ഭാവി എന്നിവയെല്ലാം ഉള്‍പ്പെടുന്ന സന്ദേശമാകും ജോ ബൈഡന്‍ നല്‍കുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടുതവണ പ്രസിഡന്റ് പദം അലങ്കരിച്ച ബരാക്ക് ഒബാമ ജനാധിപത്യത്തെ കുറിച്ചാണ് സംസാരിച്ചതെങ്കില്‍ നാലു വര്‍ഷം മുമ്പ് അന്ന് പ്രസിഡന്റായിരുന്ന ട്രംപ് നേരത്തെ റെക്കോര്‍ഡ് ചെയ്ത് പ്രസംഗത്തിലൂടെയാണ് ബൈഡന്‍ ഭരണകൂടത്തിന് ആശംസകള്‍ അറിയിച്ചത്.

ALSO READ: വെനിസ്വേലൻ പ്രസിഡന്‍റിനെ അറസ്റ്റു ചെയ്താൽ 25 മില്യൺ തരും! മദൂറോയെ പിടിക്കാൻ സഹായിക്കുന്നവർക്ക് വൻ ധനസഹായം പ്രഖ്യാപിച്ച് യുഎസ്

Outgoing US President Joe Biden will deliver a farewell address from the Oval Office on January 15 2025, just 5 days before designated President Donald Trump’s inauguration.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News