നോളൻ ചിത്രത്തിലെ നഗ്നയായ ഫ്ളോറൻസ് പഗിനെ തുണിയുടുപ്പിച്ചത് ഇന്ത്യൻ സെൻസർ ബോർഡ്? വിവാദങ്ങൾ വിട്ടൊഴിയാതെ ഓപ്പൺഹെയ്മർ

ക്രിസ്റ്റഫർ നോളൻ ചിത്രത്തിലെ നഗ്നയായ ഫ്ളോറൻസ് പഗിനെ തുണിയുടുപ്പിച്ച നടപടിക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. നോളന്റെ പുതിയ ചിത്രമായ ഓപ്പൺഹെയ്മറിലാണ് നടിയ്ക്ക് വസ്ത്രം നൽകി ഇന്ത്യൻ പതിപ്പ് പ്രദർശിപ്പിച്ചത്. നഗ്നയായി ഇരിക്കുന്ന ഫ്ളോറൻസ് പഗിന്റെ ദൃശ്യമടങ്ങുന്ന പതിപ്പാണ് മറ്റ് എല്ലാ രാജ്യങ്ങളിലും പ്രദർശിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ മാത്രം നടിയ്ക്ക് ഒരു കറുത്ത വസ്ത്രം ഉൾപ്പെടുത്തുകയായിരുന്നു. സെൻസർ ബോർഡാണ് ഈ നടപടിക്ക് പിറകിലെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്.

ALSO READ: ഒന്നാമത് അജയ് ദേവ്ഗൺ ;ഒ ടി ടി യിലൂടെ താരങ്ങൾ നേടുന്ന വരുമാനം

ഇതേ രംഗത്തിൽ തന്നെ ഓപ്പൺഹെയ്‌മറും നഗ്നനായി ഇരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് വസ്ത്രം നൽകിയിട്ടില്ല, പക്ഷെ ഫ്ളോറൻസ് പഗിന് വസ്ത്രമുണ്ട്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചതും തുടർന്നുള്ള വിവാദങ്ങളിലേക്ക് നയിച്ചതും. ആൺ ശരീരം കണ്ടാൽ കുഴപ്പമില്ല, പെൺ ശരീരം കണ്ടാൽ വഴിതെറ്റിപ്പോകുമെന്നാണോ നിങ്ങൾക്ക് പേടിയെന്നാണ് വിമർശകർ ചോദിക്കുന്നത്. എന്നാൽ, U/A സർട്ടിഫിക്കറ്റ് ലഭിക്കാൻ സിനിമയുടെ അണിയറപ്രവർത്തകരാണോ, അതോ ഇന്ത്യൻ സെൻസർ ബോർഡാണോ ഈ മാറ്റം വരുത്തിയതെന്ന കാര്യത്തിൽ ഇതുവരേക്കും വ്യക്തത വന്നിട്ടില്ല.

ALSO READ: മുന്‍പ് അമ്മയ്ക്കായിരുന്നു, ഇപ്പോള്‍ എനിക്കും; ടോം ക്രൂസിനോട് പ്രണയം വെളിപ്പെടുത്തി ആരാധിക, കിടിലന്‍ മറുപടിയുമായി താരം

അതേസമയം, ലൈംഗിക ബന്ധത്തിനിടയ്ക്ക് ഓപ്പൺ ഹെയ്‌മറിൽ ഗീത വായിക്കുന്ന രംഗം ഉൾപ്പെടുത്തിയത് ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന തരത്തിൽ ഒരു വിവാദം കഴിഞ്ഞ ദിവസം ഉടലെടുത്തിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ പുതിയ വിവാദവും ആരംഭിച്ചിരിക്കുന്നത്. സ്ലോ പോയ്സൻ എന്ന് വിമർശകർ വിലയിരുത്തിയ ഓപ്പൺഹെയ്മർ ഇന്ത്യൻ തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടിക്കൊണ്ട് മുന്നേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News