ഹൈദരാബാദ് നവീന സാംസ്‌കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പുരസ്കാര നിർണയം നടത്തിയത് പ്രൊഫ. എം. തോമസ് മാത്യു,ചന്ദ്രമതി ടീച്ചർ, ഇ.പി.രാജഗോപാലൻ എന്നിവര്‍ ജൂറി അംഗങ്ങളായ സമിതിയാണ്.
Also read:സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് നികത്തും; മന്ത്രി വീണാ ജോർജ്
ജീവിതത്തിലെ അടിസ്ഥാനപ്രമേയങ്ങളെ അസാധാരണമായ ഭാഷാവേളകൾ കൊണ്ട് പുതുതായി കണ്ടെടുക്കുന്ന രചനകളാണ് പി.എഫ്. മാത്യൂസിന്‍റേതെന്ന് പുരസ്കാര സമിതി അഭിപ്രായപ്പെട്ടു. മനുഷ്യാവസ്ഥയുടെ പല രംഗങ്ങൾ ഈ രചനകളിൽ ഇളവില്ലാതെ പ്രത്യക്ഷപ്പെടുന്നു. റിയലിസത്തിന് നൽകാൻ കഴിയാത്ത മുഴക്കങ്ങൾ ഇവിടെ നിന്ന് കേൾക്കാം. ജീവിതത്തിന് വേറിട്ട നിർവചനങ്ങൾ നൽകാനുള്ള ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഈ കഥകളിൽ വായിച്ചറിയാനാവുമെന്നും സമിതി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here