അശാന്തം സുഡാൻ; ബോംബാക്രമണത്തിൽ രണ്ട് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 100ലേറെ പേർ

SUDAN

വെടിനിർത്തൽ ശ്രമങ്ങൾ സ്തംഭിച്ചതോടെ സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്എഫ്) തമ്മിലുള്ള 20 മാസം നീണ്ടുനിൽക്കുന്ന യുദ്ധം കൂടുതൽ രക്തരൂക്ഷിതമാകുന്നു .ഷെല്ലാക്രമണങ്ങളിലും ബാരൽ ബോംബ് അക്രമണങ്ങളിലുമായി 127 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാത്രമാണ് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്തത്.

ആർഎസ്എഫ് നിയന്ത്രിക്കുന്ന രാജ്യത്തിൻ്റെ പകുതി ഭാഗങ്ങളിലും സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം ആർഎസ്എഫ് ഗ്രാമങ്ങളിൽ റെയ്ഡുകളും തീവ്രമായ പീരങ്കി ആക്രമണങ്ങളും നടത്തി. ജനസാന്ദ്രതയേറിയ സിവിലിയൻ പ്രദേശങ്ങളാണ് ഇരുവരും ലക്ഷ്യമിട്ടത്.
തിങ്കളാഴ്ച നോർത്ത് ഡാർഫൂർ പട്ടണമായ കബ്കബിയയിലെ മാർക്കറ്റിൽ എട്ടിലധികം ബാരൽ ബോംബുകൾ പതിച്ചതായി അൽ-ഫാഷിർ റെസിസ്റ്റൻസ് കമ്മിറ്റി അറിയിച്ചു. 100-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനയായ എമർജൻസി ലോയേഴ്സ് അറിയിച്ചിട്ടുണ്ട്.

മെയ് മുതൽ പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിൻ്റെ (ആർഎസ്എഫ്) ഉപരോധത്തിന് വിധേയമായ സംസ്ഥാന തലസ്ഥാനമായ എൽ-ഫാഷറിന് പടിഞ്ഞാറ് 180 കിലോമീറ്റർ പടിഞ്ഞാറുള്ള കബ്‌കബിയയിൽ തിങ്കളാഴ്ചത്തെ വ്യോമാക്രമണത്തിൽ നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായി എമർജൻസി ലോയേഴ്സ് പറഞ്ഞു.

ALSO READ; ഇത് നരകയാതന! ഭക്ഷണമില്ല, കുടിവെള്ളവുമില്ല, മരണത്തോട്ട് മല്ലിട്ട് ഗാസയിലെ ആശുപത്രിയിൽ കഴിയുന്നവർ

വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യത്തെ പട്ടിണിയുടെ വക്കിൽ ഉപേക്ഷിച്ച ആർഎസ്എഫും സുഡാൻ സൈന്യവും തമ്മിലുള്ള 20 മാസത്തെ യുദ്ധത്തിൽ ഇതുവരെ പതിനായിരങ്ങൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തതായാണ് വിവരം.

പട്ടണത്തിലെ ആഴ്ചതോറുമുള്ള ചന്തയിലാണ് വ്യോമാക്രമണം നടന്നത്.സമീപത്തെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള നിവാസികൾ ഈ സമയം ചന്തയിൽ എത്തിയതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്.സംഘർഷ കാലത്തെ മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തുന്ന തരത്തിലുള്ള ഒരു ആക്രമണം ആയിരുന്നു നടന്നത് എന്നാണ് പലരും അകാരമാനത്തെ അപലപിച്ചുകൊണ്ട് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News