ദില്ലി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട, ഒരു കോടി വിലമതിക്കുന്ന സ്വർണം പിടികൂടി

ദില്ലി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജന്റ് യൂണിറ്റ് നടത്തിയ പരിശോധനയിൽ രണ്ടുപേരിൽ നിന്നായി ഒരു കോടി രൂപ വിലമതിക്കുന്ന 2 കിലോ സ്വർണം പിടികൂടി. മാർച്ച് 15-നാണ് സംഭവം.

എയർ കസ്റ്റംസിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ബാഗേജുകളുടെ വിശദമായ പരിശോധനയ്ക്കും യാത്രക്കാരുടെ വ്യക്തിഗത പരിശോധനയ്ക്കും ശേഷമാണ് ഇവരിൽ നിന്നും 2 കിലോയിലധികം സ്വർണം കണ്ടെടുത്തത്. 1962-ലെ കസ്റ്റംസ് നിയമത്തിലെ 104-ാം വകുപ്പ് പ്രകാരം ഇവരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News