പുകമഞ്ഞിൽ മൂടി ദില്ലി എയർപ്പോർട്ട്; മുന്നൂറോളം വിമാന സർവീസുകളെ ബാധിച്ചെന്ന് റിപ്പോർട്ട്

Delhi Airport shrouded in smog

പുകമഞ്ഞിൽ മൂടിയ ദില്ലി എയർപ്പോർട്ടിൽ നിരവധി വിമാനസർവീസുകൾ വൈകി. പുകമഞ്ഞ് മൂടിയതോടെ വിസിബിലിറ്റി കുറഞ്ഞതാണ് വിമാന സർവീസുകൾ വൈകാൻ കാരണം. ഫ്ലൈറ്റ്‌റാഡാർ 24 അനുസരിച്ച് ഡൽഹി വിമാനത്താവളത്തിൽ 300-ലധികം വിമാന സർവീസുകൾ വൈകി.

ദില്ലി എയർപ്പോർട്ടിലേക്ക് വരുന്ന 115 വിമാനങ്ങളും പുറപ്പെടുന്ന 226 വിമാന സർവീസാണ് വൈകിയത്. വിസിബിലിറ്റി കുറവാണെന്നും യാത്രക്കാർ യാത്രാവിവരങ്ങളറിയാൻ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും എയർപ്പോർട്ട് അധികൃതർ അറിയിച്ചിരുന്നു. എയർപ്പോർട്ടിലേക്ക് വരുന്ന വിമാനങ്ങൾ ഏകദേശം 17 മിനിറ്റും പുറപ്പെടുന്ന വിമാനങ്ങൾ 54 മിനിറ്റും വൈകിയതായാണ് വിവരം.

Also read: ഉത്തർപ്രദേശിൽ ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി

24 മണിക്കൂറിനുള്ളിൽ ദില്ലിയിലെ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു. വായു ഗുണനിലവാര സൂചിക 418 ൽ നിന്ന് 452 ആയി രേഖപ്പെടുത്തി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച് ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 459 ആണ്.

Also Read: ഒരാഴ്ചയ്ക്കിടെ മണിപ്പൂരില്‍ കൊല്ലപ്പെട്ടത് 13 പേര്‍; സംഘര്‍ഷം രൂക്ഷം

വായൂമവിനീകരണത്തില്‍ വലയുന്ന ദില്ലിയില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) 3-ാം ഘട്ടം നാളെ മുതല്‍ നടപ്പിലാക്കും. ദില്ലി-എന്‍സിആറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് വരെ അടച്ചിടും.

ജിആര്‍എപി പ്രാബല്യത്തില്‍ വരുന്നതോടെ ഖനന പ്രവര്‍ത്തനങ്ങളും നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. വായു മലിനീകരണം രൂക്ഷമായതിനാല്‍ ദില്ലിയിലേക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ വരുന്നത് നിരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News