രണ്ടാംഘട്ടത്തില്‍ വോട്ടിംഗ് തീരെ കുറവ്; 61%, നിരാശപ്പെടുത്തി മഹാരാഷ്ട്ര

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തി മഹാരാഷ്ട്ര. 88 മണ്ഡലങ്ങളിലായി നടന്ന രണ്ടാംഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ വെറും 31 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. അതേസമയം രണ്ടാഘട്ടത്തിലെ മുഴുവന്‍ പോള്‍ ചെയ്ത വോട്ട് 61 ശതമാനമാണ്.

ALSO READ:  ശരീരത്തിന് തണുപ്പ് നല്‍കും, ചൂടിനെ പ്രതിരോധിക്കും: അടുക്കളയിലുണ്ട് ‘സൂപ്പര്‍ ഫുഡ്’

1200 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. കേരളത്തിന് പുറമേ മണിപ്പൂര്‍, ഛത്തീസ്ഗഡ്, ബംഗാള്‍, അസം, ത്രിപുര എന്നിവിടങ്ങളില്‍ പോളിംഗ് നടന്നു. കേരളത്തില്‍ 70.35 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയപ്പോള്‍ ഈ സംസ്ഥാനങ്ങളില്‍ 53% പോളിംഗ് രേഖപ്പെടുത്തി. 2019ല്‍ ഈ 88 സീറ്റുകളില്‍ ഉച്ചയ്ക്ക് 1 മണി വരെ 40% പോളിങ് രേഖപ്പെടുത്തിയിരുന്നു.

കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും കര്‍ണാടകയിലെ 28ല്‍ 14 സീറ്റുകളിലും രാജസ്ഥാനില്‍ 13 സീറ്റുകളിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും 8 സീറ്റുകളിലും മധ്യപ്രദേശില്‍ 7 സീറ്റുകളിലും അസമിലും ബിഹാറിലും 5 സീറ്റുകളിലും ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും 3 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ALSO READ:  ലോക്സഭാ തെരഞ്ഞെടുപ്പ്: കടുത്ത ചൂടിനെ അവഗണിച്ച് പോളിംഗ് ബൂത്തിലെത്തിയ വോട്ടർമാരെ അഭിവാദ്യം ചെയ്ത് സിപിഐഎം

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍,തേജസ്വി സൂര്യ, ഹേമമാലിനി, അരുണ്‍ ഗോവില്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ.സുരേഷ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ രണ്ടാംഘട്ടത്തില്‍ ജനവിധി നേടിയ പ്രമുഖ നേതാക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News