രാജ്യത്തെ 74% ഇന്ത്യക്കാരും പോഷകാഹാരക്കുറവ് നേരിടുന്നുവെന്ന യുഎന്നിന്‍റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് രാജ്യത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്‍റെ അവകാശവാദങ്ങളെ തള്ളിക്കളയുന്ന ചോദ്യവും യുഎൻ മുന്നോട്ടുവച്ചത് ശ്രദ്ധേയമാണ്. 813 ദശലക്ഷം ആളുകൾക്ക് മാത്രമേ ഭക്ഷ്യസഹായം ആവശ്യമുള്ളൂവെന്നാണ് കേന്ദ്ര സർക്കാരിന്‍റെ അവകാശവാദം. എന്നാല്‍, അത് വസ്‌തുതാവിരുദ്ധമെന്നാണ് യുഎന്നിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
2021-ൽ രാജ്യത്ത് ഒരു ബില്യണിലധികം ആളുകൾക്ക് പോഷകാഹാരം ലഭ്യമായിട്ടില്ലെന്ന് ഈ ആഴ്ച പുറത്തിറക്കിയ യുഎൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അഞ്ച് യുഎൻ ഏജൻസികളുടെ, ഭക്ഷ്യസുരക്ഷയും പോഷകാഹാരവും സംബന്ധിച്ച വ്യക്തമാക്കുന്ന 2023ലെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ 74.1% പേര്‍ക്ക്, ഏകദേശം 1.043 ബില്യൺ ആളുകൾക്ക് 2021-ൽ ആരോഗ്യകരമായ ഭക്ഷണം ലഭ്യമായിട്ടില്ല. 2020-ൽ ഇന്ത്യയിലെ പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം 16.6% ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ALSO READ| 60 വയസിന് മുകളില്‍ പ്രായമുള്ളവരും അസുഖബാധിതരും മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി കര്‍ണാടക സർക്കാർ
ബംഗ്ലാദേശ് (66%), പാകിസ്ഥാൻ (82%), ഇറാൻ (30%), ചൈന (11)%, റഷ്യ (2.6%), യുഎസ് (1.2%), യുകെ (0.4%) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ പോഷകാഹാരക്കുറവ് ശതമാന കണക്കില്‍. രാജ്യത്തെ ഭക്ഷ്യ ദൗർലഭ്യവും പോഷകാഹാര പ്രതിസന്ധിയും കേന്ദ്ര സർക്കാർ നിഷേധിക്കുകയാണെന്ന് ഭക്ഷ്യ സുരക്ഷാവിദഗ്‌ധര്‍ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് യുഎന്നിന്‍റെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (എഫ്എഒ) റിപ്പോർട്ട് പുറത്തുവിട്ടത്.
യുഎന്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കോടിക്കണക്കിന് ആളുകൾക്ക് വിശക്കുന്ന സാഹചര്യമാണ് രാജ്യത്ത്. എന്നിട്ടും മോദി സർക്കാർ സത്യം നിഷേധിക്കുന്നത് തുടരുന്നു. 74% ഇന്ത്യക്കാർക്കും പോഷകാഹാരം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മോദി സർക്കാർ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അവഗണിക്കുകയാണെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here