അധികമായാൽ വ്യായാമവും ആപത്ത്; കൂടുതൽ അറിയാം

പ്രായമായവർക്ക് മാത്രം സംഭവിക്കുന്ന ഒന്നായാണ് ഹൃദയാഘാതത്തെ കണക്കാക്കിയിരുന്നത്. എന്നാലിപ്പോൾ പ്രായഭേദമന്യേ എല്ലാവർക്കും ബാധിക്കുന്ന ഒന്നായി ഹൃദയാഘാതം മാറിയിരിക്കുന്നു. അടുത്തിടെയായി ഹൃദയാഘാതം സംഭവിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരുന്നു. കൃത്യമായ വ്യായാമവും ജീവിത ശൈലിയും പിന്തുടർന്നിട്ടും നിരവധി പേർ ഹൃദയാഘാതം മൂലം മരിക്കുന്നത് ആശങ്കയ്ക്ക് വഴി വയ്ക്കുന്നു.

ALSO READ: വികസനം നടപ്പിലാക്കുമ്പോള്‍ എംഎല്‍എമാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്ന് നോക്കാറില്ല : മുഖ്യമന്ത്രി

ഹൃദയാഘാതം സംഭവിക്കുന്നതിൽ വ്യായാമം വലിയ പങ്ക് വഹിക്കുന്നതായി ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. അമിതമായ വ്യായാമം ദോഷകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അമിത വ്യായാമത്തിൽ ഏർപ്പെടരുത്. 30നും 40നും ഇടയിൽ പ്രായമുള്ളവരാണ് ഇങ്ങനെ വ്യായാമത്തിൽ ഏർപ്പെടുന്നത്. ശാരീരകമായി യാതൊരു പ്രവർത്തനങ്ങളും ചെയ്യാതെ ഇരുന്നിട്ട് അധിക വ്യായാമം ചെയ്യുന്നത് പെട്ടന്നുള്ള ഹൃദയാഘാതത്തിന് കാരണമാകും. ശരീരം വേഗത്തിൽ ഫിറ്റാകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇത്തരത്തിൽ കഠിനമായ വ്യായാമം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു. വ്യായാമം ചെയുന്ന വേളയിൽ ഛർദ്ദി, തലകറക്കം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ അത് അപ്പോൾ തന്നെ അവസാനിപ്പിക്കേണം.

ALSO READ: റസ്‌ക് കഴിക്കുന്നവരോടാണ് റിസ്‌ക് എടുക്കണോ? ചുണ്ടിൽ സിഗരറ്റ് വെച്ച് വൃത്തിയില്ലാത്ത കൈകൊണ്ട് കുഴച്ച് പലഹാര നിർമാണം; വീഡിയോ

രക്തസമ്മർദ്ദം കുറയ്ക്കാനും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കാനും വ്യായാമം നല്ലതാണ്. എന്നാൽ വ്യായാമത്തിന്റെ അളവ് കൂടിയാൽ ഹൃദയം അമിതമായി അധ്വാനിക്കുകയും ക്ഷീണിക്കുകയും ചെയ്യും. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അമിതമായ വ്യായാമം കാലക്രമേണ ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും ഫലപ്രദമായി പമ്പ് ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനായി മിതമായ വ്യായാമം മുന്നോട്ട് കൊണ്ട് പോകാം.

ശ്രദ്ധിക്കുക: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News