അധികമായാൽ പ്രോട്ടീനും വിഷം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. പാലുൽപ്പനങ്ങൾ, മാംസം, കടൽ വിഭവങ്ങൾ, പച്ചക്കറികൾ നട്സ് എന്നിവയെല്ലാം പ്രോട്ടീനുകള്‍ അടങ്ങിയവയാണ്. ശരീര ഭാരം നിലനിർത്തുന്നതിനും എല്ലുകൾക്ക് ബലം നൽകുന്നതിനും പ്രോട്ടീനുകൾക്കുള്ള പങ്ക് വളരെ വലുതാണ്.

ശരീരഭാരം വർധിപ്പിക്കാനും മറ്റും ചിലർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ പ്രോട്ടീൻ ഭക്ഷണം അധികമായി കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുകയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരീരത്തില്‍ പ്രോട്ടീന്‍ അധികമായാല്‍ ശരീരം ചില മുന്നറിയിപ്പുകള്‍ നല്‍കി തുടങ്ങും. അവ എന്തൊക്കെയാണെന്ന് നോക്കാം.

Also Read; ഫ്രൂട്ട് ജ്യൂസ് ഹെൽത്തിയാണ്; എന്നാൽ ശരീരഭാരം കുറക്കില്ലെന്ന് പഠനങ്ങൾ

പ്രോട്ടീൻ അധികമായി നമ്മുടെ ശരീരത്തിലെത്തിയാൽ വൃക്കകളുടെ ജോലി ഭാരം വര്‍ധിപ്പിക്കും. മൂത്രത്തിലൂടെ അധികമുള്ള പ്രോട്ടീനുകള്‍ പുറന്തള്ളുമ്പോൾ നിര്‍ജലീകരണത്തിന് കാരണമാകും. ശാരീരിക പ്രവര്‍ത്തിന് ആവശ്യമായ വെള്ളവും ധാതുക്കളും ലഭിക്കാന്‍ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അധികമായി പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് ദഹനപ്രക്രിയയെയും താറുമാറാകും. ഇത് ശരീരഭാരം വര്‍ധിക്കുന്നതിന് കാരണമാകും.

Also Read; ദീപം തെളിയിക്കൽ; യഥാർത്ഥ വിശ്വാസികൾ മോദിയുടെ കൗശലം തിരിച്ചറിയണം: ബിനോയ് വിശ്വം

കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കി പ്രോട്ടീന്‍ മാത്രമടങ്ങിയ ഭക്ഷണം കഴിക്കുന്ന കീറ്റോഡയറ്റ് പിന്തുടരുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. ശരീരത്തിനാവശ്യമായ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഇതിനുള്ള പോംവഴി. പ്രോട്ടീന്‍ അധികമായി കഴിക്കുന്നവരില്‍ വിഷാദം പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക വ്യതിയാനങ്ങള്‍, നെഗറ്റീവ് ചിന്തകള്‍ എന്നിവയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here