അങ്ങനങ്ങ് ഉറങ്ങല്ലേ… ഹൃദയം പിണങ്ങും! ശീലങ്ങള്‍ മാറ്റാന്‍ സമയമായി

ഒരു ദിവസം നന്നായി കഠിനാധ്വാനം ചെയ്ത് ആവശ്യത്തിന് ഭക്ഷണം കഴിച്ച് മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നതിനെക്കാള്‍ വലിയ ആഡംബരമൊന്നും ജീവിതത്തില്‍ ലഭിക്കാനില്ലെന്ന് പറയാം. മനസമാധാനമായി ഉറങ്ങണം അതും നേരത്തെ കിടന്നുറങ്ങണം.. അതുപോലെ അമിതമായി ഉറങ്ങാതെ നേരെ എഴുന്നേല്‍ക്കണം… ആഹ് അവിടെയാണ് പ്രശ്‌നം.. ഫോണില്‍ റീല്‍സ് കണ്ടും മെസേജ് അയച്ചും സമയം കളഞ്ഞ് ഉറങ്ങുമ്പോള്‍ ഒരു നേരമാകും പിന്നെ നൈറ്റ് ഡ്യൂട്ടിയൊക്കെയാണെങ്കില്‍ നട്ടുച്ചവരെ ഉറങ്ങും. ഇന്ന് പലരുടെയും ഉറക്കത്തിന്റെ രീതി തന്നെ മാറിയിരിക്കുന്നു.

ALSO READ:  ദീപാവലി ദിവസം സൊമാറ്റോയില്‍ 6 മണിക്കൂര്‍ ഫുഡ് ഡെലിവെറി, ലഭിച്ച തുക ഇങ്ങനെ; അമ്പരന്ന് സോഷ്യല്‍മീഡിയ

ഉറക്കം ശരീരത്തിന് അത്രത്തോളം പ്രാധാന്യമുള്ള ഒന്നാണ്. ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ പരിധിയും ലംഘിച്ച് ഉറങ്ങുന്ന ചിലരുണ്ട്. അതായത് ഓവര്‍ സ്ലീപിംഗ് സ്വഭാവമുള്ള ചിലരുണ്ട്. ഇത് ശരീരത്തിന് പ്രത്യേകിച്ച് ഹൃദയത്തിന് അത്രനല്ലതല്ല. ഒരുപാട് നേരം ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്ക് ക്ഷീണം, ഒപ്പം തലവേദന എന്നൊക്കെ പരാതിപ്പെടുന്നത് കേള്‍ക്കാം. ഒട്ടും ഊര്‍ജമുണ്ടെന്ന് തോന്നുകയുമില്ല. എഴുന്നേല്‍ക്കാനൊട്ടു വയ്യ താനും ഇങ്ങനെയാണ് അമിതമായി ഉറങ്ങുന്നവരില്‍ കാണുന്ന പൊതുവായുള്ള ലക്ഷണങ്ങള്‍.

ALSO READ: കരിസ്മയുടെ കരുത്തുമായി എത്തുന്നു എക്സ്പൾസ് 210; എതിരാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു

ഒരു ദിവസം ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങഉന്നത് അമിത ഉറക്കമാണ്. ചില മരുന്നുകള്‍ കഴിക്കുന്നത് കൊണ്ട് ഉറക്കം അധികമാവാം. അതല്ലെങ്കില്‍ സൈക്യാട്രിക്ക് അല്ലെങ്കില്‍ ന്യൂറോളജിക്കല്‍ വൈക്യലവും അമിത ഉറക്കമുണ്ടാക്കാം. അല്ലെങ്കില്‍ അത് ഉറക്ക വൈകല്യമായിരിക്കും. അമിതമായ ഉറങ്ങുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണസാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അമിതമായ വണ്ണം, പ്രമേഹം, ഹൈപ്പര്‍തൈറോയ്ഡിസം തുടങ്ങി നിരവധി കാരണങ്ങള്‍ മൂലം അമിതമായി ഉറങ്ങാം.

ALSO READ: സിം കാർഡ് വേണ്ട; ഫോൺ വിളിക്കാം മെസേജ് അയക്കാം: ‘ഡയറക്ട് ടു ഡിവൈസ്’ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ

ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News