വായ്‌നാറ്റം ഒഴിവാക്കാനും, സമ്മർദം കുറക്കാനും, താടിയെല്ലിന്റെ വ്യായാമത്തിനുമൊക്കെയായി ഒരുപാടാളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ചൂയിങ് ഗം. എന്നാൽ ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നതും, സ്ഥിരമായി ഉപയോഗിക്കുന്നതുമായ ശീലം ധാരാളം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വിദഗ്ധ പഠനങ്ങളനുസരിച്ച് ഒരു ദിവസം 15 മിനിറ്റിൽ കൂടുതൽ ചൂയിങ് ഗം വായിലിട്ടു ചവയ്ക്കാൻ പാടില്ല എന്നാണ്. എന്നാൽ ഇടയ്ക്കിടെ വായിൽ ചൂയിങ് ഗമിട്ട് മണിക്കൂറുകളോളം ചവയ്ക്കുന്ന ശീലമുള്ളവരാണ് പലരും.
Also Read; ചെറുപ്പം നിലനിർത്തണോ? എങ്കിൽ ഈ ഫലം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ…!
ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നതുകൊണ്ടുള്ള ദോഷങ്ങള്‍
ചൂയിങ് ഗം ദീർഘനേരം അല്ലെങ്കില്‍ ഒരു വശത്ത് മാത്രമിട്ട് ചവയ്ക്കുന്നത് താടിയെല്ലിനും ചെവിക്കും വേദനയുണ്ടാക്കാം. കൂടാതെ ഇത് തലവേദനയുണ്ടാക്കാനും സാധ്യതയുമുണ്ട്.
പഞ്ചസാരയില്ലാത്ത ഗമ്മിലും ആസിഡിന്റെ ഫ്ലേവറുകളുണ്ടാകാം. ഇത് ഡെന്റല്‍ ഇറോഷന് കാരണമാകും. ഇനാമല്‍ നഷ്ടപ്പെടുത്തിയേക്കാം.
Also Read; നിങ്ങൾക്ക് കൊളസ്ട്രോൾ ഉണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
ദീർഘനേരം ഗം ചവയ്ക്കുന്നതിലൂടെ ഗ്യാസിന്റെ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ഇത് മൂലം വയറുവീർക്കുകയും അസ്വസ്ഥതയിലേക്ക് നയിക്കുന്നതിനും കാരണമാകും.
ദീർഘനേരം ചൂയിങ് ഗം ചവയ്ക്കുന്നത് മെർക്കുറി പുറപ്പെടുവിക്കാനും ഇത് നാഡീസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാനും കാരണമായേക്കാം. ഇത് മാനസിക വൈകല്യങ്ങളിലേക്കും നയിച്ചേക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here