ഉറക്കെ പാട്ട് കേൾക്കണമെന്ന് നിർബന്ധമാണോ? ഹെഡ്‌ഫോൺ അപകടകാരിയാണ്, കേൾവിക്കുറവുള്ളവരുടെ എണ്ണം കൂടുന്നുവെന്ന് പഠനങ്ങൾ

headphone use

ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നതിനാലാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നരുതെന്നാണ് കണ്ടെത്തൽ. മുൻപൊക്കെ പ്രായമായവരിൽ മാത്രം കണ്ടുവരുന്ന കേൾവി പ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരിൽ കാണുന്നതിന് പിന്നിൽ സുരക്ഷിതമല്ലാത്ത ഹെഡ്സെറ്റ് ഉപയോ​ഗമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നോയ്സ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് എന്നാണ് ഈ പ്രശ്നത്തിന്റെ പേര്. അതായത് ഉച്ചത്തിലുള്ള ശബ്ദം നിരന്തരം കേൾക്കുന്നതിന് ഭാ​ഗമായി ഉണ്ടാകുന്ന കേൾവിപ്രശ്നം. ഇയർഫോണുകൾ ഉച്ചത്തിൽ പ്രവർത്തിപ്പിക്കുക, ശബ്ദം ഉയർത്തിവച്ച് ദീർഘസമയം കേൾക്കുക തുടങ്ങിയവയൊക്കെ കേൾവിയെ മോശമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഇയർഫോണുകളുടെ അമിതമായ ഉപയോ​ഗം മൂലം ചെവിയിൽ വാക്സ് അടിഞ്ഞ് അണുബാധകൾക്കും ചെവിവേദനയ്ക്കും കാരണമാകാറുണ്ട്.

85 ഡെസിബലിനേക്കാൾ കൂടുതൽ ഉച്ചത്തിൽ പാട്ടുകളും മറ്റും കേൾക്കുന്നവരാണ് യുവാക്കളിലേറെയും. ഇത് കേൾവിക്കുറവിനുള്ള സാധ്യത കൂട്ടുന്നു. നിരന്തരമായി 85 ഡെസിബൽ ശബ്ദത്തിൽ കൂടുതൽ കേൾക്കുന്നത് സ്ഥായിയായ കേൾവി പ്രശ്നങ്ങൾക്ക് കാരണമാകും.

സിനിമയും പാട്ടുമൊക്കെ ഉച്ചത്തിൽ കേൾക്കുന്നവരിൽ കേൾവിശക്തി കുറയുന്നത് അകലെയല്ലെന്ന് വ്യക്തമാക്കുന്ന പഠനം അടുത്ത കാലത്ത് പുറത്തുവന്നിരുന്നു. പ്രസ്തുത പഠനം നടത്തിയത് സൗത്ത് കരോലിനയിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ​ഗവേഷകരാണ്. 19നും 34നും ഇടയിൽ പ്രായമുള്ള 19,000 പേരിൽ നടത്തിയ പഠനത്തിനൊടുവിലാണ് സ്മാർട്ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയിലൂടെ 24 ശതമാനം യുവാക്കൾ തെറ്റായ കേൾവിരീതിക്ക് ശീലമായെന്ന് കണ്ടെത്തിയത്. 12നും 34നും ഇടയിൽ പ്രായമുള്ള 48ശതമാനം പേരും സുരക്ഷിതമല്ലാത്ത രീതിയിൽ പാട്ടുകളും മറ്റും കേൾക്കുന്നുവെന്നും ​ഗവേഷകരുടെ കണ്ടെത്തലിലുണ്ട്.

എങ്ങനെ സുരക്ഷിതമായ രീതിയിൽ ഹെഡ്‌സെറ്റുകൾ ഉപയോഗിക്കാം;

1. ഒരു മണിക്കൂറിൽ കൂടുതൽ ദിവസവും ഇയർഫോൺ ഉപയോ​ഗിക്കാതിരിക്കുക
2. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോ​ഗിക്കുക
3. അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിലുള്ള ഉച്ചത്തിൽ വെക്കാതിരിക്കുക
4. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക
​5. ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോ​ഗിക്കാതിരിക്കുക
6. ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക
7. മറ്റൊരാളുടെ ഇയർഫോൺ ഉപയോ​ഗിക്കുന്ന ശീലം ഒഴിവാക്കുക
8.ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോ​ഗിക്കേണ്ടി വരുമ്പോൾ അടുത്ത ദിവസങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ കഴിവതും ശ്രമിക്കുക

News summary; It’s not a good habit to keep your headphones on loud; The number of people with hearing loss is increasing

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News