അച്ചാര്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്, ഉപയോഗം കുറച്ചില്ലെങ്കില്‍ പണി വരുന്ന വഴി ഇങ്ങനെ….

നമ്മളില്‍ ചിലര്‍ക്ക് ചോറിനൊപ്പം എത്ര കറികളുണ്ടെങ്കിലും കുറച്ച് അച്ചാറുകൂടി ഇല്ലെങ്കില്‍ ഒരു സംതൃപ്തി കിട്ടില്ല. ഒരുസ്പൂണ്‍ അച്ചറ് കൂടിയുണ്ടെങ്കില്‍ മാത്രമേ ചോറുകഴിക്കുമ്പോള്‍ ഒരു തൃപ്തി കിട്ടാറുള്ളൂ. എന്നാല്‍ അങ്ങനെ ദിവസവും അച്ചാര്‍ കഴിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും അത്ര നല്ലതല്ല.

അച്ചാര്‍ കൂടുതല്‍ സമയം കേടാകാതെ സൂക്ഷിക്കുന്നതിനായി ഉപ്പ് ധാരാളം ചേര്‍ക്കുന്നു. ഉപ്പില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. കൂടുതല്‍ ഉപ്പ് കഴിക്കുന്നത് മൂലം ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടുതലാകുന്നു. സോഡിയം അമിതാകുന്നത് വഴി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും.

Also Read : നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ ?

ഇങ്ങനെ ഉണ്ടാകുന്ന അധിക സോഡിയം നിങ്ങളുടെ വൃക്കകളെയും കരളിനെയും തകരാറിലാക്കും. സോഡിയം അമിതമായി കഴിക്കുന്നത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇത് മറ്റ് അവയവങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നു. ഈ സാഹചര്യത്തില്‍, കരളും വൃക്കയും തകരാറിലാകും.

ഉയര്‍ന്ന അളവില്‍ സോഡിയം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സോഡിയത്തിന്റെ സാന്നിധ്യം ബിപി രോഗികള്‍ കഴിച്ചാലും, പ്രശ്നങ്ങളൊന്നുമില്ലാത്തവര്‍ കഴിച്ചാലും അവരുടെ ബിപി ഉയരുന്നതിന് കാരണമാകും.

Also Read : രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്

അച്ചാറുകളിലും മറ്റും മസാലയുടെ അളവ് കൂടുതലായിരിക്കും. ഇത് അള്‍സറിലേക്ക് നയിക്കുന്നു. ഇതുകൂടാതെ, ഉപ്പ് ശരീരത്തില്‍ അധിക അളവില്‍ ആകുന്നത് വീക്കം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.

നിങ്ങള്‍ക്ക് അച്ചാറുകള്‍ വളരെ ഇഷ്ടമാണെങ്കില്‍, ആഴ്ചയില്‍ ഒരിക്കല്‍ അച്ചാര്‍ കഴിക്കാം. എന്നാല്‍ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍, അച്ചാറുകള്‍ പാടെ ഒഴിവാക്കണം. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് അച്ചാറിനോടുള്ള ആഗ്രഹം കൂടുതലാണെങ്കിലും പരമാവധി അച്ചാറിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News