മകള്‍ മരിച്ച ദു:ഖത്തില്‍ മനംനൊന്ത് വീട്ടമ്മ വീട്ടുപറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി

മകള്‍ മരിച്ച ദുഃഖത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ വീട്ടുപറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി. തൃശ്ശൂര്‍ വാടാനപ്പള്ളിയിലാണ് സംഭവം. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശ്ശേരി വീട്ടില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52) ആണ് മരിച്ചത്. ഒരു വര്‍ഷം മുന്‍പ് ഷൈനിയുടെ ഇളയ മകള്‍ കൃഷ്ണ മരിച്ചിരുന്നു. ഇതില്‍ മനംനൊന്ത ഷൈനി കഠിനമായ മാനസിക പ്രയാസത്തിലായിരുന്നു. ദുബായിലായിരുന്ന ഷൈനിയുടെ മൂത്ത മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതിലില്‍ താക്കോല്‍ വെച്ച സ്ഥലം കാണിച്ചുകൊണ്ടുള്ള കുറിപ്പ് ഒട്ടിച്ചു വെച്ചിരുന്നു.

ALSO READ: കെഎസ്ഇബി ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിന് ഒടുവില്‍ ഫലപ്രാപ്തി; ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ അട്ടമലയില്‍ വൈദ്യുതിയെത്തി

വീടിനകത്ത് ആത്മഹത്യാ കുറിപ്പുകളും തുടര്‍ന്ന് കണ്ടെത്തി. പിന്നീട് അയല്‍ക്കാരെ വിളിച്ച് തിരച്ചില്‍ നടത്തുന്നതിനിടെ മതിലിനു സമീപം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവിടം പരിശോധിച്ചപ്പോള്‍ അകത്ത് കത്തിക്കരിഞ്ഞ നിലയില്‍ ഷൈനിയുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണമായും കത്തിത്തീര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച സന്ധ്യയ്ക്ക് ഷൈനിയുടെ വീട്ടുപറമ്പില്‍ നിന്ന് സമീപവാസികള്‍ തീ കണ്ടിരുന്നു. എന്നാല്‍, മകള്‍ വരുന്നത് മൂലം പറമ്പ് വൃത്തിയാക്കി തീ കത്തിക്കുന്നതാണെന്നാണ് അയല്‍ക്കാര്‍ കരുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News