ഉത്തരാഖണ്ഡിലും നേപ്പാളിലും പെയ്‌ത പേമാരിയിൽ ഹിമാലയൻ നദികൾ നിറഞ്ഞതോടെ പ്രളയക്കെടുതിയിലമർന്ന് യുപിയിലെയും ബിഹാറിലെയും ഗ്രാമങ്ങൾ. യുപിയിൽ ഗാങ്‌ര, ഗോമതി, രാംഗംഗ, കനൗത്, ഗാര തുടങ്ങിയ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് 16 ജില്ലകളിലെ രണ്ടര ലക്ഷത്തോളംപേരെ ബാധിച്ചു. വലിയ തോതിൽ കൃഷിനാശവും സംഭവിച്ചു. യുപിയിൽ മഴക്കെടുതികളിൽ സംസ്ഥാനത്ത് എഴുപതിലധികം പേരാണ് മരിച്ചത്. ആയിരക്കണക്കിനാളുകൾ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here