ഒരു വാഹനത്തിൻ്റെ ഭാരശേഷിയിൽ അധികമായി ഭാരം കയറ്റുന്നത് അപകടകരമായ ഒന്നാണ് എന്ന് മുന്നറിയിപ്പി നൽകി മോട്ടോർവാഹന വകുപ്പ്. റോഡ് സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന പ്രവൃത്തിയായ ഓവർലോഡിംഗിനെതിരെയുള്ള ബോധവത്കരണ കുറുപ്പ് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഫോസ്ബുക്ക് കുറിപ്പ്
ഓവർസ്പീഡിംഗ് പോലെ തന്നെ അപകടകരമായ ഒന്നാണ് ഓവർലോഡിംഗ്.
ഏതൊരു വാഹനത്തിനും അതിൻ്റെ ആക്സിലുകളിൽ അഥവാ ടയറുകളിൽ താങ്ങാൻ കഴിയുന്ന ഭാര ശേഷിയ്ക്ക് ഒരു ശാസ്ത്രീയമായ ഒരു കണക്കുകൂട്ടലുണ്ട്. അതനുസരിച്ചാണ് വാഹനങ്ങൾക്ക് ലൈറ്റ് മീഡിയം ഹെവി എന്നീ തരംതിരിവുകളും ലൈസൻസ് CoV (Class of Vehicle) കളും നിശ്ചയിക്കപ്പെട്ടിരിക്കുന്നതും. ഒരു വാഹനത്തിൻ്റെ ഭാരശേഷി നിശ്ചയിച്ചിരിക്കുന്നത്, അതിന് താങ്ങാൻ കഴിയുന്ന പരമാവധി ഭാരശേഷിയുടെ ഒരു നിശ്ചിത ശതമാനം മാത്രമാണ്. അത് വാഹനത്തിൻ്റേയും അതിലെ യാത്രക്കാരുടേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തുന്ന ഒന്നാകയാൽ അതിനെ ഫാക്ടർ ഓഫ് സേഫ്റ്റി (Factor of Safety – സുരക്ഷാ പരിധി /പരിമിതി) എന്ന് പറയും.
ഒരു വാഹനത്തിൽ അനുവദനീയമായ പരമാവധി ഭാരം, പാസഞ്ചർ വാഹന പെർമിറ്റിൽ അല്ലെങ്കിൽ RC യിൽ ആളുകളുടെ എണ്ണമായും ചരക്കുവാഹന പെർമിറ്റുകളിൽ കയറ്റാവുന്ന ചരക്കിൻ്റെ അളവ് കിലോഗ്രാമിലും രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഓവർലോഡിംഗ് ഒരു പെർമിറ്റ്, ഫിറ്റ്നസ്സ്, രജിസ്ട്രേഷൻ പ്രകാരം തന്നെ ഗുരുതരമായ നിയമലംഘനമാണ്. കൂടാതെ വാഹനത്തിൻ്റെ ടയർ, ബെയറിംഗുകൾ ക്ലച്ച് എഞ്ചിൻ തുടങ്ങി വിവധഭാഗങ്ങളുടെ തേയ്മാനം ക്ഷമത സർവ്വീസ് ലൈഫ് തുടങ്ങിയവയെ സാരമായും ബാധിക്കുന്ന ഒന്നുമാണ്.
വാഹനത്തിൻ്റെ ഇന്ധനക്ഷമതയേയും റോഡുകളുടെ സർവ്വീസ് ലൈഫിനേയും നേരിട്ട് ബാധിക്കുന്നതുമാണ് ഓവർലോഡിംഗ്. ഡ്രൈവറുടെ ഡ്രൈവിംഗ് പ്രയത്നവും ക്ഷീണവും നിരവധി ഇരട്ടിയായി വർദ്ധിതമാക്കുന്നതിനാൽ റോഡ് സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന പ്രവൃത്തിയാണ് ഓവർലോഡിംഗ്.
വാഹന ഉടമകളും ഡ്രൈവർമാരും തങ്ങളുടെ വാഹനങ്ങളിൽ ഓവർലോഡിംഗ് കയറ്റിയുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക
ഓവർലോഡിംഗ് ഓവർ ഓവർ .
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here