യു എ ഇ യിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് സർക്കാർ

uae

യു എ ഇ യിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു സർക്കാർ. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിയമത്തിലാണ് ഇളവ് വരുത്തിയത്. പൊതു മാപ്പ് സൗകര്യം പ്രയോജനപ്പെടുത്തി ഔട്ട് പാസ് ലഭിച്ചവർക്ക് പൊതുമാപ്പ് കാലാവധി തീരുന്നതുവരെ രാജ്യത്ത് തങ്ങാം. കാലാവധി അവസാനിക്കുന്ന ഒക്ടോബർ 31ന് മുൻപായി രാജ്യം വിട്ടാൽ മതി. ഇതിനിടെ യുഎഇയിൽ ജോലി ലഭിക്കുകയാണെങ്കിൽ വീസ ഉൾപ്പെടെയുള്ള രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും കഴിയുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.

ALSO READ : സ്‌പേസ് മെഡിസിനില്‍ നിര്‍ണായക ചുവടുവെപ്പ് നടത്തി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി

സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇക്കാലയളവിനുള്ളിൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടാനും താമസം നിയമാനുസൃതമാക്കാനും കഴിയും. എല്ലാതരം വീസ നിയമലംഘകർക്കും ഗ്രേസ് പീരിഡിന്റെ ആനുകൂല്യം ലഭിക്കും. ദുബായിൽ 86 ആമർ സെന്ററുകൾ വഴി ഇതിനകം 19000ൽ ഏറെ അപേക്ഷകളിലാണ് തീർപ്പുണ്ടാക്കിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി താമസം നിയമാനുസൃതമാക്കിയവരിൽ നൂറിലേറെപേർക്ക് ഇതിനകം ജോലി ലഭിച്ചിട്ടുണ്ട്.

ദുബായിൽ അൽ സെന്ററിലാണ് തൊഴിൽ അഭിമുഖങ്ങൾ നടക്കുന്നത്. അവസാനം വരെ കാത്തു നിൽക്കാതെ പൊതുമാപ്പിന്റെ പ്രയോജനങ്ങൾ ഏറ്റവും വേഗത്തിൽ തന്നെ ഉപയോഗപ്പെടുത്തണമെന്ന് ഗുണഭോക്താക്കളോട് ദുബായ് താമസ കുടിയേറ്റ വകുപ്പ് അഭ്യർഥിച്ചു. 2018 ലാണ് ഇതിന് മുൻപ് വീസ നിയമലംഘകർക്ക് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News