ദിവസവും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണോ, സൂക്ഷിക്കുക!

ഇന്നത്തെക്കാലത്ത് ഇയര്‍ഫോണ്‍ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. വീട്ടില്‍ ഇരുന്ന് പാട്ട് കേള്‍ക്കാനും സിനിമകള്‍ കാണാനും യാത്രകള്‍ ചെയ്യുമ്പോഴുമൊക്കെ ഇയര്‍ഫോണ്‍ നമ്മുടെ സന്തതസഹചാരിയാണ്. എന്നാല്‍ അമിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് നല്ലെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

അറുപത് ശതമാനത്തില്‍ അധികം സൗണ്ടോടുകൂടി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് നമ്മുടെ ചെവിക്കും കേള്‍വിക്കും ദോഷമാണ്. അമിത ശബദം നമ്മുടെ കേള്‍വിയെ സാരമായി ബാധിക്കും. അതിനാല്‍ത്തന്നെ ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി അറുപത് ശതമാനത്തില്‍ കുറച്ച് വോളിയം ഉപയോഗിക്കാന്‍ ശ്രമിക്കുക.

തുടര്‍ച്ചയായി ഇയര്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഓരോ മണിക്കൂറിലും 5-10 മിനുട്ട് ബ്രേക്ക് എടുക്കുന്നത് വളരെ ഉചിതമാണ്. അത്തരത്തില്‍ ബ്രേക്ക് എടുക്കുന്നതിലൂടെ ചെവികള്‍ക്ക് റെസ്റ്റ് നല്‍കാന്‍ സാധിക്കും. ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുമ്പോള്‍ 10 മിനിറ്റ് നേരം പാട്ട് കേട്ടതിന് ശേഷം അഞ്ച് മിനിട്ടെങ്കിലും ചെവിയ്ക്ക് വിശ്രമം നല്‍കുക.

ഇയര്‍ഫോണ്‍ വളരെ വൃത്തിയോടെ സൂക്ഷിക്കേണ്ട ഒന്നാണ്. ഇയര്‍ബഡ്സുകളും ഹെഡ് ഫോണുകളും വൃത്തിയുള്ള കോട്ടന്‍ പാഡ് ഉപയോഗിച്ച് ക്ലീന്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. പൊടി, സൂക്ഷ്മാണുക്കള്‍, മറ്റേതെങ്കിലും വസ്തുക്കള്‍ തുടങ്ങിയവ ഇയര്‍ഫോണില്‍ പറ്റിപിടിച്ചിരിക്കുന്നുവെങ്കില്‍ വൃത്തിയാക്കുന്നതിലൂടെ അത് മാറികിട്ടും.

ഇയര്‍ഫോണ്‍ ഉപയോഗം ചെവിയുടെ കനാലില്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പവും ഉള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ പരമാവധി മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഇയര്‍ഫോണ്‍ ജാഗ്രതയോടെ ഉപയോഗിക്കുകയും ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News