‘ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ഔദ്യോഗികമായി ബിജെപിയില്‍ ചേരൂ’; ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി ഒവൈസി

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ നടത്തിയ പരാമർശത്തിനെതിരെ എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയുടെ രൂക്ഷ വിമർശനം. സർക്കാരിനെ പുകഴ്ത്തുന്ന ഗവർണർ ആ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേരുന്നതാണ് ഉചിതമെന്നാണ് ഒവൈസി വിമർശിച്ചത്.

ALSO READ: കാട്ടാനയെ കൊന്ന സംഘത്തിൽ ആറ് പേർ എന്ന് മൊഴി, തോട്ടമുടമ ഗോവയിലേക്ക് മുങ്ങിയെന്ന് സൂചന

‘ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹം ഒരു സര്‍ക്കാരിനെ പുകഴ്ത്തുകയല്ല വേണ്ടത്. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ഔദ്യോഗികമായി ബിജെപിയില്‍ ചേരണം.’ ഒവൈസി പറഞ്ഞു.

ALSO READ: നിളയുടെ കഥാകാരൻ…കൂടല്ലൂരിന്റെ സ്വന്തം എംടി

‘ഏക സിവില്‍ കോഡ്-കാലഘട്ടത്തിന്റെ ആവശ്യം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ നിലപാട് വെളിപ്പെടുത്തിയത്. സിവിൽകോഡിൽ ഗോത്രം, മതം, വിവിധ ആചാരങ്ങൾ എന്നിവയൊന്നും പരിഗണിക്കുകയില്ലെന്നും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയിൽ എല്ലാ പൗരന്മാർക്കും ഒരേ നീതി ഉറപ്പാക്കുമെന്നും ഗവർണർ സെമിനാറിൽ പറഞ്ഞിരുന്നു. സിവിൽ കോഡിൽ അഭിപ്രായം പറയാൻ എല്ലാവരെയും നിയമകമ്മീഷൻ അനുവദിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News