ഇപ്പോള്‍ വേദന തോന്നുണ്ടോ?; തേജ്വസിയെ പരിഹസിച്ച് ഒവൈസി

ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന സംഭവത്തില്‍ പരിഹാസവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഒവൈസിക്കൊപ്പമുള്ള നാലു എംഎല്‍എമാര്‍ ആര്‍ജെഡിയിലെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തേജ്വസിയെ പരിഹസിച്ച് ഒവൈസി രംഗത്തെത്തിയത്.

ALSO READ:  കര്‍ണാടകയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

ഇപ്പോള്‍ എന്താണ് തേജ്വസി അനുഭവിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഞങ്ങളുടെ നാല് എംഎല്‍എമാരെയാണ് നിങ്ങള്‍ കവര്‍ന്നത്. ആ വേദന ഇപ്പോള്‍ അനുഭവിക്കുന്നുണ്ടോ എന്നാണ് എന്‍ഐഎയുടെ അഭിമുഖത്തില്‍ ഒവൈസി തുറന്നടിച്ചത്.

ALSO READ:  80-ാം വയസില്‍ അച്ഛനായിരിക്കുന്നതിലെ സന്തോഷം പങ്കുവെച്ച് ഹോളിവുഡ് താരം റോബര്‍ട്ട് ഡി നീറോ

അതേസമയം നിതീഷ്‌കുമാറിനെതിരെയും ഒവൈസി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആര്‍എസ്എസിന്റെയും നിര്‍ദേശങ്ങളിലാകും ഭരണം നടക്കുക എന്ന് ഒവൈസി ആരോപിച്ചു. പേരിന് മാത്രമായിരിക്കും നിതീഷ് മുഖ്യമന്ത്രിയായിരിക്കുക എന്നും ഒവൈസി ചൂണ്ടിക്കാട്ടി. നിതീഷ് കുമാറും കഴിഞ്ഞ ദിവസം വരെ ഉപമുഖ്യമന്ത്രിയായിരുന്ന തേജ്വസിയാദവും പ്രധാനമന്ത്രി മോദിയും ബീഹാറിലെ ജനങ്ങളോട് മാപ്പു പറയണമെന്നും ഇവര്‍ മൂന്നും ബീഹാര്‍ ജനതയെ വഞ്ചിച്ചെന്നും ഒവൈസി തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration