‘അമിത്ഷാ സാഹബ്… ബയ് ബയ് പറയേണ്ടി വരും…’ അമിത്ഷായ്ക്ക് ഒവൈസിയുടെ ഗൂഗ്‌ളി

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണത്തിനെത്തിയ അമിത്ഷായെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പിന്നോക്കവിഭാഗത്തിനോട് അത്രയ്ക്ക് സഹാനൂഭൂതിയുണ്ടെങ്കില്‍ എന്ത് കൊണ്ടാണ് അവരുടെ ജാതി സെന്‍സസ് നടത്താത്തതെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്ന് ഒവൈസി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സൂരൈപേട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോള്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാര്‍ത്ഥി പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ALSO READ: ഞങ്ങളുടെ പേരില്‍ കൂട്ടക്കുരുതി അരുത്!! പലസ്തീനികളെ രക്ഷിക്കാന്‍ തെരുവിലിറങ്ങി ജൂതന്മാര്‍

സഹീറബാദില്‍ നടന്ന പൊതുറാലിയിലാണ് അമിത്ഷായുടെ പ്രസ്താവനയെ ഒവൈസി ചോദ്യം ചെയ്തത്. ബിജെപിയും കോണ്‍ഗ്രസും ഇരട്ടക്കളാണെന്നും നവംബര്‍ 30ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വിജയിക്കാന്‍ പോകുന്നില്ലെന്നും ഒവൈസി അഭിപ്രായപ്പെട്ടു.

ALSO READ: ഇസ്രയേല്‍ അധിനിവേശം; യുഎസിന് മുന്നറിയിപ്പ്! പുതിയ സഖ്യങ്ങള്‍ ഉടന്‍?

അമിത്ഷാ സാഹബ്, നിങ്ങളും കോണ്‍ഗ്രസും ഇരട്ടകളാണ്. തെലങ്കാനയില്‍ നിങ്ങള്‍ക്ക് അനുകൂലമായി ഒന്നും സംഭവിക്കില്ല. ഒറപ്പായും അത് ബയ് ബയ് ആയിരിക്കുമെന്നും ഒവൈസി തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോ വനിതാ സംവരണ ബില്ലില്‍ ഒബിസി, മുസ്ലീം വനിതകള്‍ക്ക് സബ്ക്വാട്ട വേണമെന്ന ഷായുടെ ആവശ്യത്തെ പിന്തുണച്ചിട്ടില്ലെന്നും ഒവൈസി അവകാശപ്പെട്ടു. അതേസമയം എഐഎംഐഎമ്മിന് ബിജെപിയുമായി രഹസ്യധാരണ ഉണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ എങ്ങനെയാണ് അമേഠിയില്‍ പരാജയപ്പട്ടതെന്ന്ഒവൈസി മറുചോദ്യം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here