സ്വന്തം കെട്ടിടം വേണമെന്ന്‌ സ്കൂൾ വിദ്യാർഥികൾ; ഉറപ്പ് കൊടുത്ത് മന്ത്രി വി ശിവൻകുട്ടി

നവകേരള സദസിൽ കുട്ടികളുടെ നിവേദനത്തിനു പരിഹാരമായി വിദ്യാഭ്യാസ മന്ത്രി.  പൊതുവിദ്യാഭ്യാസ വകുപ്പ് മലപ്പുറം അരീക്കോട് ജിഎം എൽപി സ്‌കൂളിന് സ്വന്തമായി കെട്ടിടം പണിയാൻ പണം അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി കുട്ടികള്‍ക്ക് ഉറപ്പു നൽകി. കുട്ടികള്‍ നൽകിയ നിവേദനം പരിഗണിച്ചാണ്‌ തീരുമാനം.

ALSO RED: നവകേരള സദസിനിടെ വീണ്ടും അപ്രതീക്ഷത സമ്മാനം; സന്തോഷത്തോടെ സ്വീകരിച്ച് മുഖ്യമന്ത്രി

ഏറനാട് നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുക്കുന്നതിനിടെയാണ് സ്കൂൾ വിദ്യാർഥികൾ മന്ത്രി വി ശിവൻകുട്ടിയെ കാണാൻ എത്തിയത്. കുട്ടികളുടെ നിവേദനം സ്വീകരിച്ച മന്ത്രി കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കി.

ALSO READ: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു

1931 മുതൽ പ്രവർത്തിക്കുന്ന അരീക്കോട് ജിഎം എൽ പി സ്കൂള്‍  അന്ന് മുതൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്‌കൂളിന് കെട്ടിടം പണിയാൻ ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നൽകിയ മന്ത്രി കെട്ടിടത്തിനായി ഭൂമി കണ്ടെത്തി ഏറ്റെടുക്കണം എന്നറിയിച്ചു. ഇക്കാര്യത്തിൽ അരീക്കോട് പ്രദേശത്തെ ജനപ്രതിനിധികളും തദ്ദേശ ഭരണ സ്ഥാപനങ്ങളും മുൻകൈ എടുക്കണം എന്നും ഭൂമി ലഭിക്കുന്നത്തിന്റെ അടിസ്ഥാനത്തിൽ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി അപേക്ഷിച്ചാൽ അധികം വൈകാതെ തന്നെ കെട്ടിടം അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രിയുടെ കൂടെ സെൽഫിയും എടുത്ത് സന്തോഷത്തോടെയാണ് കുട്ടികൾ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News