ആയുർവേദ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ സ്വന്തം ഭൂമിയായി; നീണ്ട നാളത്തെ ആവശ്യത്തിന് നവകേരള സദസിലൂടെ പരിഹാരം

ഒരു പതിറ്റാണ്ടിലേറെ നീണ്ട ആവശ്യത്തിന് നവകേരള സദസിലൂടെ പരിഹാരം. കാസർകോഡ് മുളിയാറിലെ ആയുർവേദ ആശുപത്രിക്ക് കെട്ടിടം നിർമിക്കുന്നതിന് സ്വന്തം ഭൂമിയായി. നവകേരള സദസിൽ നൽകിയ അപേക്ഷ പരിഗണിച്ച് 12 സെന്റ് ഭൂമിയാണ് അനുവദിച്ചത്.

Also Read; നവകേരള സദസ്; നാളെയും മറ്റന്നാളുമായുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു

മുളിയാർ എരിഞ്ചേരിയിലെ ആയുർവേദ ആശുപത്രിക്ക് ഭൂമി അനുവദിക്കണമെന്നുള്ള ആവശ്യത്തിന് 11 വർഷം പഴക്കമുണ്ട്. കഴിഞ്ഞ മാസം 19-നാണ് ചട്ടഞ്ചാലിൽ നടന്ന ഉദുമ നിയോജക മണ്ഡലം നവകേരള സദസ്സിൽ ആയുർവേദ ആശുപത്രിക്ക് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയത്. 11 ദിവസത്തിനകം പരിഹാരമായി. 12 സെന്റ് ഭൂമി ആയൂർവേദ ആശുപത്രിക്കായി അനുവദിച്ച് ജില്ലാ കളക്‌ടർ കെ ഇമ്പശേഖർ ഉത്തരവിറക്കി. ഒരുവർഷത്തിനകം ആശുപത്രിക്ക് കെട്ടിടം പണിയണമെന്ന ഉറപ്പിലാണ് ഭൂമി കൈമാറിയത്. നേരത്തെ നൽകിയ അപേക്ഷയിൽ എരിഞ്ചേരിയിൽ ആശുപത്രിക്കടുത്ത് 17 സെന്റ് ഭൂമിയുള്ളത് വില്ലേജ് ഓഫീസർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭൂമി പതിച്ചു നൽകുന്നതിനുളള നടപടിക്രമങ്ങൾ എങ്ങുമെത്താത്തതിനെ തുടർന്നാണ് അപേക്ഷ നവകേരള സദസിൽ നൽകിയത്. മുളിയാർ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഇ മോഹനൻ പഞ്ചായത്ത് ഭരണസമിതിക്കായി നൽകിയ പരാതി പരിഗണിച്ചാണ് ഈ മാസം 30-ന് ഭൂമി പതിച്ച് നൽകി ജില്ലാ കളക്‌ടർ ഉത്തരവിറക്കിയത്.

Also Read; കാനത്തിന്റെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും; ഉച്ചക്ക് 2 വരെ പട്ടത്തെ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനം; സംസ്‌കാരം ഞായറാ‍ഴ്ച

എൻഡോസൾഫാൻ ദുരിത ബാധിത മേഖലയായ മുളിയാർ, കാറഡുക്ക, ദേലംപാടി പഞ്ചായത്തിലുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയാണിത്. നിലവിൽ ഒറ്റമുറി വാടകക്കെട്ടിത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കായി സംസ്ഥാന പാതയ്ക്കടുത്താണ് സ്ഥലം നൽകിയത്. നവകേരള സദസ്സിൽ കാസർകോട് ജില്ലയിൽ ലഭിച്ച പരാതികളിൽ 15 ദിവസത്തിനകം 255 എണ്ണം തീർപ്പാക്കി. ജില്ലയിൽ ആകെ 14701 പരാതികളാണ് ലഭിച്ചത്. പൂർണമല്ലാത്തതും അവ്യക്തവുമായ 14 പരാതികൾ മാറ്റിവച്ചു. 11950 അപേക്ഷകൾ വിവിധ ഓഫീസുകളിൽ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News