പ്രിയപ്പെട്ട നായയുടെ ബേബി ഷവർ നടത്തി ഉടമസ്ഥൻ; അനുമോദനങ്ങൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയയും

സന്തോഷനിമിഷങ്ങൾ ഓരോവ്യക്തിയും ആഘോഷമാക്കുന്നതിൽ തെറ്റില്ല. എന്നാൽ ആഘോഷങ്ങൾ മൃഗങ്ങൾക്കും ആയാലോ? ആകാംഷ മാത്രമല്ല കൗതുകവും തോന്നാറില്ലേ? അത്തരത്തിൽ ഒരു നായയുടെ ബേബി ഷവർ ആഘോഷമാക്കിയിരിക്കുകയാണ് ഒരു കുടുംബം. ഏതായാലും ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സിദ്ധാർത്ഥ് ശിവം എന്നയാളാണ് തന്റെ നായയുടെ ബേബി ഷവർ ആഘോഷിച്ചത്. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട രണ്ടു വളർത്തുന്ന നായ്ക്കൾ ആണ് സിദ്ധാർത്ഥ് ശിവത്തിന് ഉള്ളത്. റോസി, റെമോ എന്നാണ് ഈ നായ്ക്കളുടെ പേര്. ഇതിൽ റോസി ഗർഭിണിയാണെന്ന സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ആരെയും അമ്പരപ്പിക്കും വിധമുള്ള ബേബി ഷവർ ചടങ്ങുകൾ നടത്തിയാണ് സിദ്ധാർത്ഥും കുടുംബാംഗങ്ങളും തങ്ങളുടെ പ്രിയപ്പെട്ട നായ അമ്മയാകാൻ പോകുന്ന സന്തോഷം എല്ലാവരുമായും പങ്കുവെച്ചത്. ആഘോഷകരമായി നടത്തിയ ബേബി ഷവർ ചടങ്ങുകളുടെ ചിത്രങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

also read : സ്വർണമാല അകത്താക്കി പോത്ത്; ശസ്ത്രക്രിയവഴി കണ്ടെത്തിയത് രണ്ടരപവൻ സ്വർണം

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ബേബി ഷവർ ചടങ്ങുകളുടെ വീഡിയോ ഏറെ കൗതുകം തരുന്നതാണ്. മനോഹരമായി അലങ്കരിച്ച ഒരു ഇരിപ്പിടത്തിൽ റോസി എന്ന നായ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തുടർന്ന് ചടങ്ങുകളുടെ ഭാഗമായി റോസിയെ ചുമപ്പ് കളർ ഉള്ള ഒരു തുണികൊണ്ട് പുതപ്പിക്കുന്നതും പിന്നീട് അവളുടെ നെറ്റിയിൽ പൊട്ടു കുത്തി കൊടുക്കുകയും കാലുകളിൽ വളകൾ ഇട്ടു നൽകുന്നതും കൂടാതെ മധുര പലഹാരങ്ങളും നൽകുന്നതുമൊക്കെ ദൃശ്യങ്ങളിൽ ഉണ്ട്.

also read : പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങളെ അഭിമുഖീകരിക്കാന്‍ കോടിയേരി ഇല്ലല്ലോ എന്നത് തീരാദുഃഖം: കോടിയേരിയുടെ ഓര്‍മകളില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എന്നാൽ വീഡിയോയുടെ അവസാന ഭാഗത്തിൽ ഏറെ ചിരിപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ‘ഞാൻ തയ്യാറാണ് ‘എന്ന് എഴുതിയിരിക്കുന്ന ഒരു ബോർഡുമായി റോസിയും, അവൾക്കരികിൽ ‘ഞാൻ ഇവിടെയുണ്ട്’ എന്ന് എഴുതിയിരിക്കുന്ന ഒരു ബോർഡുമായി അവളുടെ കൂട്ടുകാരൻ റെമോയും ഇരിക്കുന്നതാണ് .വീഡിയോയെ മൃഗസ്നേഹികളായ നിരവധി പേരാണ് സിദ്ധാർ ശിവയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ചു കൊണ്ട് കുറിപ്പുകൾ പങ്ക് വെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News