സിഗ്നൽ തെറ്റിച്ചെത്തി, ചോദ്യം ചെയ്ത പൊലീസുകാരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; സംഭവം ദില്ലിയിൽ, ദൃശ്യങ്ങൾ പുറത്ത്

attack against police

കാർ റെഡ് സിഗ്നൽ തെറ്റിച്ചെത്തിയത് ചോദ്യം ചെയ്തതിനു പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച് കാറുടമ. ദില്ലിയിൽ ബെർ സറായിയിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. റെഡ് സിഗ്നല്‍ തെറ്റിച്ചെത്തിയത് ചോദ്യം ചെയ്ത പോലീസുകാരെയാണ് കാർ ഇടിച്ച് തെറിപ്പിക്കാൻ ശ്രമമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Also Read; പ്രഭാത സവാരിക്ക് ഇടയിൽ അപകടത്തിൽപ്പെട്ട യുവാവിന് തുണയായി എ എ റഹിം എം പി

ഇന്നലെ വൈകിട്ട് വാഹനങ്ങളിൽ പരിശോധന നടത്തുകയായിരുന്ന അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ, ഹെഡ് കോൺസ്റ്റബിൾ എന്നിവർക്കുനേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ രണ്ടുപേരെയും സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിന്റെ ബോണറ്റിലേക്ക് വീണ പൊലിസുകാരെ 20 മിനിറ്റോളം വലിച്ചിഴക്കുന്ന വീഡിയോ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Also Read; ഇന്ത്യയില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരനാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഈ 6 രേഖകള്‍ കൈവശം വേണം

ഡ്രൈവറോട് വാഹനം നിർത്താൻ ഞങ്ങൾ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്തതെ 20 മിനിറ്റോളം വലിച്ചിഴക്കുകയായിരുന്നു, അപകടത്തിൽപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. വസന്ത് കുഞ്ച് സ്വദേശിയായ ജയ് ഭഗവാൻ്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News