‘ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണം’: മന്ത്രി എ കെ ശശീന്ദ്രൻ

A K SASEENDRAN

ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആന എഴുന്നള്ളത്തുമായി ബന്ധപെട്ട് കോടതി നിർദേശം വന്നിട്ടുണ്ട്. ഒരു വശത്ത് ആചാരങ്ങൾ നിലനിർത്തി കൊണ്ടുപോകണം. ഒരു വശത്ത് നാട്ടനകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

Also read: അന്ന് താലിബാൻ ഇന്ന് സൂര്യ തേജസ്; ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ

‘കോടതികൾ ഇക്കാര്യത്തിൽ വലിയ തോതിൽ ഇടപെടുന്നുണ്ട്. എഴുന്നള്ളത്തിന് ആന എന്തിന് എന്നാണ് കോടതിയുടെ ചോദ്യം. അതിന് ഇപ്പോൾ ഉത്തരം പറയുന്നില്ല. ഉത്സവത്തിന് ആനകളെ കാണാനാണ് ആളുകൾ വരുന്നത്. ‘കാട്ടിലെ മരവും തേവരുടെ ആനയും’ ആ നിലപാട് ശരിയല്ല. കേരളത്തിൻ്റെ തനിമയാണ് ആന എഴുന്നള്ളിപ്പ്.

Also read: തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റ് തൂങ്ങി മരിച്ച നിലയിൽ

ഇത് കാണാൻ കൂടിയാണ് വിനോദ സഞ്ചാരികൾ വരുന്നത്. വിശ്രമരഹിതമായി ആനകളെ കൊണ്ട് പണിയെടുപ്പിക്കുന്നു. ഏതാനം ദിവസം മുൻപാണ് കോടതി ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സമാനമായ നിയമം സർക്കാർ പുറത്തിറക്കി. ആ നിയമങ്ങൾ വിമർശനത്തിന് ഇടയാക്കി, പൂരവുമായി ബന്ധപ്പെട്ട് വിവാദമായി’- മന്ത്രി എ കെ ശശീന്ദ്രൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News