റിലീസിന് മുൻപേ പ്രീ സെയിലിൽ നേരിനെയും കടത്തിവെട്ടി ഓസ്‌ലർ

റിലീസിന് മുൻപേ പ്രീ സെയിൽ ബിസിനസ് കണക്കിൽ മോഹൻലാലിന്റെ നേരിനെക്കാൾ മുന്നിലെത്തി ജയറാമിന്റെ ഓസ്‌ലർ. 2024 -ലെ ഏറ്റവും വലിയ റിലീസായ ഓസ്‌ലർ പ്രഖ്യാപനം മുതൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായക – തിരക്കഥാകൃത്തുക്കളുടെ നിരയിൽ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസ് ആണ്. ഓസ്‌ലർ ഇന്ന് തിയേറ്ററിൽ റിലീസ് ചെയ്തു കഴിഞ്ഞു. ത്രില്ലർ കാറ്റഗറിയിൽപ്പെട്ട ഈ സിനിമ വളരെ ആവേശത്തോടെയാണ് മലയാള സിനിമാസ്വാദകർ ഏറ്റെടുത്തത്. ചിത്രത്തിൽ മമ്മൂട്ടി കഥാപാത്രമായി എത്തുന്നുണ്ടോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഈ അവസരത്തിൽ റിലീസിന് മുൻപ് ജയറാം ചിത്രം നേടിയ പ്രീ സെയിൽ ബിസിനസ് കണക്കാണ് പുറത്തുവരുന്നത്.

Also Read; കേരളം വീണ്ടും നമ്പർ വൺ; ‘സി സ്പേസ്’ രാജ്യത്തെ ആദ്യ സർക്കാർ ഒടിടി

ജനുവരി 9-ന് തന്നെ ഓസ്‍ലർ ബുക്കിം​ഗ് ആരംഭിച്ചിരുന്നു. ബുക്കിങ്ങിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇന്നലെ ഉച്ചവരെയുള്ള കണക്ക് പ്രകാരം 57.28 ലക്ഷം ബുക്കിങ്ങിലൂടെ ജയറാം ചിത്രം നേടി. എന്നാൽ ഒരു ദിവസത്തെ മൊത്തം കണക്ക് ഒരു കോടിയാണ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം നേരിന്റെ പ്രീ സെയിൽ ബിസിനസിനെ ഓസ്‍ലർ മറികടന്നു കഴിഞ്ഞു. പക്ഷേ 2023 ഡിസംബർ 17ന് പ്രീ ബുക്കിംഗ് ആരംഭിച്ച നേര് മൂന്ന് ദിവസത്തിൽ ആകെ നേടിയതാണ് ഒരു കോടി.

Also Read; ജീവിതത്തിൽ എന്താ നടക്കാത്തത്? ആരാധകന്റെ സർജറിക്ക് സഹായവുമായി നടൻ ജയറാം

ഓസ്‍ലറിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ജയറാമിന്റെ വൻ തിരിച്ചുവരവാകും ചിത്രമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ജയറാമിനൊപ്പം അനൂപ് മേനോൻ, അനശ്വര രാജൻ, അർജുൻ അശോകൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, സൈജു കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തൻ, സായികുമാർ, അർജുൻ നന്ദകുമാർ, അനീഷ് ഗോപാൽ, ശ്രീം രാമചന്ദ്രൻ, പൊന്നമ്മ ബാബു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. രൺധീർ കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News