കൈയടി വാങ്ങി ‘അലക്‌സാണ്ടർ’; ഓസ്‌ലറിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടനെ ഏറ്റെടുത്ത് ആരാധകർ

എക്കാലത്തെയും പോലെ തന്നെ തീയറ്ററിൽ തരംഗമായിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ത്രില്ലറായ ‘ഒസ്‌ലർ’. കഥയും കഥാപാത്രങ്ങളും പോലെ തന്നെ കയ്യടി വാങ്ങുകയാണ് മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച ആ നടൻ. ഇതാരാണെന്നും പെർഫെക്റ്റ് കാസ്റ്റിങ് ആണെന്നുമുള്ള കമന്റുകളാണ് സോഷ്യൽ മീഡിയ ആകെ. മമ്മൂട്ടിയുടെ ‘അലക്‌സാണ്ടർ’ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിച്ച നടന്റെ പേര് ആദം സാബിക് എന്നാണ്.

Also Read: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മോദി വരുന്നതിനാല്‍ സമയം മാറ്റി നടത്തുന്നത് 48 വിവാഹങ്ങള്‍

ഇദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഓസ്‍ലർ. അനശ്വരയും ആദമും ആയിട്ടുള്ള കോമ്പിനേഷന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കുമായി സാമ്യമുള്ളതിനാൽ ഇതിലും നല്ല കാസ്റ്റിംഗ് മമ്മൂട്ടിയുടെ ചെറുപ്പകാലത്തിന് നൽകാനില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Also Read: പ്രതിഷ്ഠാ ദിനം ഒഴികെ എപ്പോള്‍ വേണമെങ്കിലും രാമക്ഷേത്രത്തിലെത്താം; മകരസംക്രാന്തിക്ക് അയോധ്യ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്

ജയറാം- മമ്മൂട്ടി- മിഥുന്‍ മാനുവല്‍ തോമസ് കോമ്പോയില്‍ ഇറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ജയറാമിനൊപ്പം മമ്മൂട്ടി, അനശ്വര, ജ​ഗദീഷ്, അർജുൻ അശോകൻ തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു. മികച്ച ഓപ്പണിംഗ് ഡേ കളക്ഷൻ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഓസ്‍ലര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News