നെടുമങ്ങാട് – കരകുളം എൻജിനീയറിംഗ് കോളേജിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്ത. കോളേജ് ഉടമയുടെന്ന് സംശയം. പി എ അസീസ് എൻഞ്ചിനിയറിംഗ് കോളജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് . കോളജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടെ മൃതദേഹം ആണെന്ന് സംശയം. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.നെടുമങ്ങാട് പൊലീസ് സ്ഥലത്ത് പരിശോധിക്കുന്നു.
also read: ആംബുലൻസിന് മുന്നിൽ മാർഗ തടസം സൃഷ്ടിച്ച് സ്കൂട്ടർ ഓടിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
അതേസമയം തൃശൂർ കൊന്നക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് ടാപ്പിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അയ്യമ്പുഴ സ്വദേശി കുറ്റിച്ചിറ വീട്ടിൽ കെ. വി. ബാബുവിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് . അയ്യമ്പുഴയിൽ താമസിക്കുന്ന ബാബുവും മറ്റു രണ്ടു തൊഴിലാളികളും ടാപ്പിംഗ് ജോലിയുടെ ഭാഗമായാണ് റബ്ബർ തോട്ടത്തിലെ കെട്ടിടത്തിൽ തങ്ങിയിരുന്നത്.
കാട്ടാന ശല്യമുള്ള മേഖലയായതിനാലാണ് ഇവർ രാത്രികാലങ്ങളിൽ കെട്ടിടത്തിന് മുകളിൽ കിടന്ന് ഉറങ്ങിയിരുന്നത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഇന്ന് വെളുപ്പിനെ ഉറക്കമുണർന്ന് അന്വേഷിച്ചപ്പോളാണ് ബാബുവിനെ സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ അതിരപ്പിള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക് ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here